തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്കാട്രി വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. കോടതി നിർദ്ദേശ പ്രകാരമാണ് പ്രതിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഹരികുമാറിന്റെ അഭിഭാഷകൻ പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് കോടതി പരിശോധന നടത്താൻ ഉത്തരവിട്ടത്.
കോടതി ഏഴ് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കുട്ടിയുടെ കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂവെന്ന് പോലീസ് പറഞ്ഞിരുന്നു.
അതേസമയം ദേവേന്ദുവിന്റെ കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മാവനും പ്രതിയുമായ ഹരികുമാർ മൊഴി മാറ്റിയതായി വിവരം. കസ്റ്റഡി അപേക്ഷ പരിഗണിക്കവേ താനല്ല കുട്ടിയെ കൊന്നെതെന്ന് മൊഴി മാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
അതിനിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദേവേന്ദുവിന്റ അമ്മ ശ്രീതുവിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ശ്രീതുവിന്‍റെ അറസ്റ്റിനെ തുടർന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. വ്യാജ നിയമന ഉത്തരവ് തയാറാക്കാൻ ശ്രീതുവിന് പുറത്തുനിന്നു സഹായം കിട്ടിയിട്ടുണ്ടെന്നും കുറ്റകൃത്യത്തിൽ ശ്രീതു ഒറ്റക്കല്ലെന്നുമാണ് പോലിസ് നിഗമനം. പരാതിക്കാരനായ ഷിജുവിനെ ദേവസ്വം ബോർഡിൽ ഡ്രൈവറായി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് തയ്യാറാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.