ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും. ട്രംപിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം എന്നാണ് റിപ്പോർട്ട്. ഈ മാസം 12, 13 തീയതികളായിലാണ് പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്. ഫെബ്രുവരി 13 ന് മോഡി ട്രംപ് കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്.
Also Read: ട്രംപ് പണി തുടങ്ങി, തകർന്നടിഞ്ഞ് രൂപ! അമേരിക്കയുടെ 'തീരുവ യുദ്ധം' ഇന്ത്യയെ ബാധിച്ചത് എങ്ങനെ?
എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഈ മാസം 10 ന് ഫ്രാൻസിൽ പോകുന്നുണ്ട്. അവിടന്ന് നേരിട്ടായിരിക്കും അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോർട്ട്. ട്രംപ് രണ്ടാം തവണ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിതെന്നത് ശ്രദ്ധേയം. ജനുവരി 20 ന് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിനായി നേരത്തെ ഇന്ത്യയും യുഎസും ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച പറഞ്ഞിരുന്നു. സന്ദർശനത്തിൻ്റെ കൃത്യമായ തീയതികൾ ആലോചിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഈ തീരുമാനമെടുത്തത്. എന്നാൽ കൂടിക്കാഴ്ചയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
Also Read: 20 ദിവസത്തിന് ശേഷം ചൊവ്വയുടെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ സമ്പത്ത്!
ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിന് ശേഷം ജനുവരി 27 ന് പ്രധാനമന്ത്രി മോദി ട്രംപുമായി സംസാരിച്ചിരുന്നു. വ്യാപാരം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യ-യുഎസ് സഹകരണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിശ്വസനീയ പങ്കാളിത്തത്തിനായി പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും അന്ന് സംസാരിച്ചിരുന്നു. കൂടിക്കാഴ്ചയിൽ അനധികൃത കിടിയേറ്റം ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള വിഴങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തിയേക്കുമെന്നും വൈറ്റ് ഹൗസിൽ മോഡിക്കായി അത്താഴവിരുന്ന് ഒരുക്കുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.