Kozhikode Bus Accident: കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2025, 05:33 PM IST
  • മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് അപകടത്തിൽപെട്ടത്.
  • അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് വിവരം.
  • അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്
Kozhikode Bus Accident: കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: അരയിടത്ത് പാലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്കൂൾ കുട്ടികളടക്കം 40 ഓളം പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും 8 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിന് സമീപം വൈകിട്ട് 4.15 ഓടെയാണ് അപകടം സംഭവിച്ചത്.  

മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് വിവരം. അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഗതാഗതം പുനഃസ്ഥാപിക്കാൻ ബസ് മാറ്റാനുള്ള ശ്രമം തുടങ്ങി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News