Christina Movie: 'ക്രിസ്റ്റീന' ചിത്രീകരണം പൂർത്തിയായി; ത്രില്ലർ ചിത്രം ഉടൻ റിലീസിനെത്തും

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ റിലീസിനെത്തും.  

Written by - Zee Malayalam News Desk | Last Updated : Feb 5, 2025, 12:49 PM IST
  • ഗ്രാമവാസികളായ നാല് ചെറുപ്പക്കാർ, സുഹൃത്തുക്കളായ അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നു.
  • തുടർന്ന് ആ പ്രദേശത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
Christina Movie: 'ക്രിസ്റ്റീന' ചിത്രീകരണം പൂർത്തിയായി; ത്രില്ലർ ചിത്രം ഉടൻ റിലീസിനെത്തും

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ ചിത്രം "ക്രിസ്റ്റീന"യുടെ ഷൂട്ടിം​ഗ് പൂർത്തിയായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാർ, സുഹൃത്തുക്കളായ അവരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നു. തുടർന്ന് ആ പ്രദേശത്ത് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവ്വതി, മനോജ്, മാസ്റ്റർ അശ്വജിത്ത്, രാജീവ്, രാജേന്ദ്രൻ ഉമ്മണ്ണൂർ, രാകേഷ് വിശ്വരൂപം, അനിൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Also Read: Sarkeet Teaser: ആസിഫ് അലിയും ഒർഹാനും പ്രധാന വേഷത്തിൽ; 'സർക്കീട്ട്' ടീസർ ശ്രദ്ധ നേടുന്നു

 

ബാനർ- എം എൻ ആർ (MNR)ഫിലിംസ്, നിർമ്മാണം - സെലീന എം നസീർ, രചന, സംവിധാനം - സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, ഗാനരചന - ശരൺ ഇൻഡോകേര, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, കോസ്റ്റ്യും ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം - അഭിലാഷ്, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, ബി ജി എം - സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി - സൂര്യ, അസിസ്റ്റൻ്റ് ഡയറക്ടർ - ദർശൻ, സ്പോട്ട് എഡിറ്റർ- അക്ഷയ്, പ്രൊഡക്ഷൻ മാനേജർ - ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് - അഖിൽ, പിആർഓ - അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News