Covid19: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം; 262 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു

Covid19: കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 11:39 AM IST
  • പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് പടരുന്നു
  • 262 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
  • കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്
Covid19: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം; 262 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ (Poojappura Central Jail)  കോവിഡ് പടരുന്നു. 262 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. 

കൊറോണ (Corona) സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. കൊറോണ ബാധിതർക്ക് പ്രത്യേക ചികിത്സയും ഡോക്‌ടർമാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് സർക്കാരിന് കത്തയച്ചിട്ടുണ്ട്. 

Also Read: Covid 19: അതിതീവ്ര കോവിഡ് വ്യാപനം; അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം 

ഇതിനിടയിൽ കോവിഡ് (Covid19) വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്. നാളെ ലോക്ഡൗണിന് (Lockdown) സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. 

ഒപ്പം സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്നും പാഴ്‌സല്‍ മാത്രം ലഭിക്കും. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. 

Also Read: Viral Video: പോത്തിനെ വേട്ടയാടാൻ എത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! 

 

സംസ്ഥാനത്തെ റെക്കോര്‍ഡ് ടിപിആറിന് പിന്നാലെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News