Thiruvananthapuram: തുടർച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ രാജ്യത്തെ പെട്രോൾ - ഡീസൽ വില. ഏപ്രിൽ 15 വ്യാഴാഴ്ച്ചയാണ് അവസാനമായി ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. അന്ന് പെട്രോളിന് (Petrol Price) 16 പൈസയും ഡീസലിന് 14 പൈസയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ ഇന്ധന വിലയിൽ രേഖപ്പെടുത്തിയ നാലാമത്തെ ഇടിവായിരുന്നു വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത്.
കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാനത്തിൽ)
തിരുവനന്തപുരം - 92.28
കൊല്ലം - 91.71
പത്തനംതിട്ട - 91.43
ആലപ്പുഴ - 91.39
കോട്ടയം -91.17
ഇടുക്കി - 90.90
എറണാകുളം - 90.56
തൃശൂർ -91.04
പാലക്കാട് - 91.60
മലപ്പുറം -90.99
കോഴിക്കോട് -90.87
കണ്ണൂർ - 90.87
വയനാട്- 91.81
കാസർകോട് - 91.33
മാർച്ച് മാസത്തിൽ ആകെ മൂന്ന് തവണയാണ് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിൽ പെട്രോളിന് ആകെ 61 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞിരുന്നു. അവസാനമായി ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് മാർച്ച് 30 നായിരുന്നു. Petrol ന് 22 പൈസയു Diesel ന് 22 പൈസയുമാണ് അന്ന് കുറഞ്ഞത്. മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തിയത്.
ALSO READ: COVID Second Wave ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന എല്ലാ ഫ്ലൈറ്റ് സർവീസുകൾ ഹോങ് കോങ് നിർത്തിവെച്ചു
രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.40 രൂപയും ഡീസൽ (Diesel)വില 80.73 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 96.83 രൂപയാണ്. ഡീസൽ വില 87.81 രൂപയിലും നിൽക്കുന്നു.
ALSO READ: SSLC 2021: Covid വ്യാപനം സങ്കീര്‍ണ്ണമാവുന്നു, SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമോ?
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...