Palakkad: പാലക്കാട് കഞ്ചിക്കോടിന് സമീപം സൈനീകർ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ 6.30 ഒാടെയാണ് സംഭവം. സെക്കന്തരാബാദ് നിന്നും തിരുവനന്തപുരം പാങ്ങോടേക്ക് പോവുകയായിരുന്നു ട്രക്കാണ് അപകടത്തിൽപ്പെട്ടത്. സൈന്യത്തിൻറെ 11 th Madras regiment-ന് കീഴിലുള്ള വണ്ടിയാണിത്.
ദേശിയ പാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിലായിരുന്നു അപകടം. കാൽനട യാത്രികൻ ക്രോസ്സ് ചെയ്യാൻ ശ്രമിക്കുന്ന കണ്ട ട്രക്ക് ഡ്രൈവർ വാഹം വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ട്രക്ക് റോഡിൽ മറിഞ്ഞു. ശിവരാമനെ പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Also Read: Srinagar: ശ്രീനഗറിലെ സ്‌കൂളിൽ ഭീകരാക്രമണം, 2 അദ്ധ്യാപകരെ വെടിവെച്ച് കൊന്നു
18 സൈനീകരാണ് ട്രക്കിലുണ്ടായിരുന്നത്. ഇതിൽ സന്തോഷ്,ബിമലേഷ്,ബാലു,മൂർത്തി,മരുതരാജാ,ആനന്ദരാജ,വിനോദ്,മനോജ്കുമാർ തുടങ്ങി എട്ടോളം പേർക്ക് പരിക്കുണ്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Also Read: Pakistan Earthquake: പാക്കിസ്ഥാനിലെ ഹർനായിയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു
അതേസമയം സൈനീക വാഹനം അപകടത്തിൽപ്പെടാനുണ്ടായതിന് പിന്നിൽ മഴയും കാരണമായെന്ന് സൂചനയുണ്ട്. റോഡ് നനഞ്ഞാണ് കിടന്നിരുന്നത്. ക്രെയിൻ എത്തിച്ച് ട്രക്ക് പിന്നീട് റോഡിന് വശത്തേക്ക് മാറ്റി.കോയമ്പത്തൂർ-വടക്കാഞ്ചേരി ദേശിയ പാതയുടെ ഭാഗമാണ് ഇ വഴി. വാഹനങ്ങൾ വേഗത്തിൽ വരുന്നതിനാൽ അപകടങ്ങളും നിരവധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...