Amal Jyothi College: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് അടച്ചു; ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർഥികൾ, പ്രതിഷേധം ശക്തം

Amal Jyothi College of Engineering: കോളേജ് അടയ്ക്കുന്നതിനാൽ ഹോസ്റ്റലിൽ നിന്ന് ഉൾപ്പെടെ വിദ്യാർഥികൾ ഒഴിയണമെന്ന് അധികൃതർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി. അതേസമയം, വിദ്യാർഥികൾ കോളജ് അധികൃതർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 11:44 AM IST
  • ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്
  • ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കി
  • ഇതേ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ മാനേജ്മെന്റ് തീരുമാനിച്ചത്
  • ഹോസ്റ്റലുകൾ ഉൾപ്പെടെ ഒഴിയണമെന്ന് പ്രിൻസിപ്പൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു
  • എന്നാൽ ഹോസ്റ്റലുകൾ ഒഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്
Amal Jyothi College: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് അടച്ചു; ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർഥികൾ, പ്രതിഷേധം ശക്തം

കോട്ടയം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻഞ്ചിനീയറിങ്ങ് കോളേജ് അടച്ചിടാൻ തീരുമാനം. കോളേജ് അടയ്ക്കുന്നതിനാൽ ഹോസ്റ്റലിൽ നിന്ന് ഉൾപ്പെടെ വിദ്യാർഥികൾ ഒഴിയണമെന്ന് അധികൃതർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി. അതേസമയം, വിദ്യാർഥികൾ കോളജ് അധികൃതർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫുഡ് ടെക്കനോളജി വിദ്യാർഥിനിയായ ശ്രദ്ധ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം തുടരുന്നത്.

ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയത്. ഇതേ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

ALSO READ: Rape Case: ലഹരി നൽകി കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ

ഹോസ്റ്റലുകൾ ഉൾപ്പെടെ ഒഴിയണമെന്ന് പ്രിൻസിപ്പൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. എന്നാൽ ഹോസ്റ്റലുകൾ ഒഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. ശ്രദ്ധയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റലുകളിലും വിദ്യാർഥികൾ സമരം നടത്തുന്നുണ്ട്. ഇതിനായി ഏതറ്റം വരെയും പോരാടുമെന്നാണ് വിദ്യാർഥികളുടെ നിലപാട്.

പോലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്. എസ്എഫ്ഐയും എബിവിപിയും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടകളും വിഷയത്തിൽ ഇടപെട്ടതോടെ സംസ്ഥാന വ്യാപകമായി ക്യാംപസുകളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അതേസമയം, മാനേജ്മെന്റ് വിദ്യാർഥികളെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News