VJ Chithra Suicide Case: നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഓഡിയോ പുറത്ത്

ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തായ സെയ്ദ് രോഹിത്തിനോട് ഇയാള്‍ പറയുന്നതിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 01:12 PM IST
  • ചിത്രയുടെ മരണം സംഭവിച്ച ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച്‌ ചോദിച്ച് ഹേംനാഥ് ചിത്രയോട് വഴക്കിട്ടിരുന്നു.
  • ദേഷ്യപ്പെട്ട് അവള്‍ മുറിയില്‍ കയറി വാതിലടച്ചുവെങ്കിലും കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഹേംനാഥ് പുറത്തുവന്ന ഓഡിയോയില്‍ പറയുന്നുണ്ട്.
  • ചിത്ര കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് എതിര്‍പ്പുണ്ടായിരുന്നു
VJ Chithra Suicide Case: നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഓഡിയോ പുറത്ത്

ചെന്നൈ: നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേംനാഥിന്റെ ഓഡിയോ പുറത്ത്. ചിത്രയെ താന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തായ സെയ്ദ് രോഹിത്തിനോട് ഇയാള്‍ പറയുന്നതിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചിത്രയുടെ മരണം (Chithra Suicide) സംഭവിച്ച ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച്‌ ചോദിച്ച് താൻ ചിത്രയോട് വഴക്കിട്ടിരുന്നുവെന്നും ദേഷ്യപ്പെട്ട് അവള്‍ മുറിയില്‍ കയറി വാതിലടച്ചുവെങ്കിലും കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഹേംനാഥ് (Hemnath) പുറത്തുവന്ന ഓഡിയോയില്‍ പറയുന്നുണ്ട്.  

Also Read: ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് മീന; ഒപ്പം വെല്ലുവിളി ഏറ്റെടുക്കാൻ പ്രിയ താരങ്ങൾക്ക് ക്ഷണം 

ചിത്ര കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് എതിര്‍പ്പുണ്ടായിരുന്നു മാത്രമല്ല അഭിനയം നിര്‍ത്താനും ഇയാള്‍ പലതവണ ചിത്രയോട് (VJ Chithra) ആശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്ര അതിന്  വഴങ്ങിയില്ല. അതിന്റെ പേരില്‍ ചിത്രയെ മാനസികമായി ഹേംനാഥ് ഒരുപാട് പീഡിപ്പിച്ചിരുന്നു.

ഡിസംബർ ഒന്‍പതിനാണ് ഹോട്ടല്‍ മുറിയില്‍ ചിത്രയെ തൂങ്ങിമരിച്ച (Chithra Suicide)  നിലയില്‍ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ചിത്രയുടെ കുടുംബം പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഡിസംബര്‍ 15 ന്‌ ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഹേംനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News