Kozhikode: കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കേരള ഗവർണറും സർവകലശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റാൻ തീരുമാനമെടുത്തത്. വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും അവശ്യത്തെ പരിഗണിച്ചുമാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമെടുത്തത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷ കൺട്രേളറാണ് വിവരം അറിയിച്ചത്.
ഏപ്രിൽ 19 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. പരീക്ഷ എന്ന് നടത്തുമെന്ന് പിന്നീട് അറിയിക്കും. നേരത്തെ തിരുവനന്തപുരം എംപി ശശി തരൂർ (Shashi Taroor) ട്വിറ്ററിലൂടെ ഇക്കാര്യത്തിൽ കേരള സർക്കാരിന്റെയും ഗവർണറുടെയും ശ്രദ്ധ ക്ഷണിച്ചു വരുത്തിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയോടൊപ്പം തന്നെ കേരള സർവ്വകലാശാലയുടെയും കെടിയുവിന്റേയും പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്.
ALSO READ: KTU പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, നടപടി ഗവർണറുടെ ഇടപെടിനെ തുടർന്ന്
സംസ്ഥാനത്ത് 15,0000 ത്തിന് മുകളിൽ ദിനംപ്രതി കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കേരള യൂണിവേഴ്സിറ്റി (Kerala University) നാളെ ഏപ്രിൽ 19 മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ബിഎ, ബി എസ് സി പരീക്ഷകൾ സർവകലശാലയോ സർക്കാരോ ഇടപ്പെട്ട് മാറ്റിവെക്കുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്യണമെന്നാണ് തരൂർ ട്വീറ്റ് ചെയ്ത്.
തുടർന്ന് കാലിക്കറ്റ് സർവകലശാലയിലും (Calicut University) കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഇതെ സ്ഥിതിയാണെന്നും സർവകലശാല അധികൃതർ വിവേകപരമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു. യൂണിവേഴ്സിറ്റികളുടെ ഭാഗത്ത് നിന്ന് കൃത്യമായ തീരുമാനം ഉണ്ടായിലെങ്കിൽ സംസ്ഥാന ഗവർണർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: കേരള സർവകലശാല നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവെച്ചു
നാളെ ആരംഭിക്കുന്ന ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ബി എസ് സിക്കും പുറമെ ഈ മാസം 26 മുതൽ ഇന്റർഗ്രേറ്റഡ് എൽഎൽബി കോവിസിന്റെ പത്താം സെമസ്റ്റർ പരീക്ഷയും കേരള യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കൂടാതെ യൂണിറ്ററി എൽഎൽബിയുടെ ആറാം സെമസ്റ്റർ പരീക്ഷയും ഈ ആഴ്ച തന്നെ നടത്താനാണ് യൂണിവേഴ്സിറ്റി അധികൃതർ തീരുമാനിച്ചിരുന്നത്. ഈ പരീക്ഷകളാണ് ഇപ്പോൾ മാറ്റി വെച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...