വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

മെൻ്റൽ ഹെൽത്ത് സെൻ്ററിലെ കോവിഡ് വാർഡ് ബ്ലോക്കിലെ റെഡ് സോണിൽ ഉൾപ്പെട്ട സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരനാണ് തൂങ്ങിമരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 01:44 PM IST
  • കൊല്ലം സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്
  • ‌പ്രതിയെ പാർപ്പിച്ചിരുന്ന സെല്ലിൻ്റെ എക്സ്ഹോസ്റ്റ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്
  • രാവിലെ 11.20ഓടെയായിരുന്നു സംഭവം
  • ജയിൽ ജീവനക്കാരിയാണ് ഇയാൾ തൂങ്ങി നിൽക്കുന്നതായി ആദ്യം കണ്ടത്
വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

തൃശൂർ: തൃശൂർ ഹൈ സെക്യൂരിറ്റി ജയിലിലെ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ. മെൻ്റൽ ഹെൽത്ത് സെൻ്ററിലെ കോവിഡ് വാർഡ് ബ്ലോക്കിലെ റെഡ് സോണിൽ ഉൾപ്പെട്ട സെല്ലിൽ കഴിഞ്ഞിരുന്ന തടവുകാരനാണ് തൂങ്ങിമരിച്ചത്.

കൊല്ലം സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്. ‌പ്രതിയെ പാർപ്പിച്ചിരുന്ന സെല്ലിൻ്റെ എക്സ്ഹോസ്റ്റ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. രാവിലെ 11.20ഓടെയായിരുന്നു സംഭവം. ജയിൽ ജീവനക്കാരിയാണ് ഇയാൾ തൂങ്ങി നിൽക്കുന്നതായി ആദ്യം കണ്ടത്.

ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് ഉദ്യോ​ഗസ്ഥരും ഡോക്ടറും എത്തി പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. ഇയാളെ കൂടാതെ ഇതേ സെല്ലിൽ മറ്റ് രണ്ട് പ്രതികളെയും പാർപ്പിച്ചിരുന്നതായാണ് പോലീസ് വ്യക്തമാക്കുന്നത്. തൃശൂർ സിറ്റി എസിപി വികെ രാജു സംഭവസ്ഥലം സന്ദർശിച്ചു. ടൗൺ വെസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News