തിരുവനന്തപുരം: ജയിലിലെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്കുന്ന, പരിവര്‍ത്തന്‍ സംരംഭത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടക്കമായി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളിലും കായിക പരിശീലന പരിപാടി ആരംഭിച്ചു.
പരിവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങളിലെ ജയില്‍വകുപ്പുമായി സഹകരിച്ചുകൊണ്ട്, തടവുപുള്ളികള്‍ക്ക്, ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്സ്, ടെന്നീസ്, കാരംസ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക.നാലാഴ്ച നീണ്ടുനില്ക്കുന്ന പരിശീലനത്തിന് 129- തടവുകാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യന്‍ ഓയിലിന്റെ കായിക താരങ്ങള്‍, പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. ഭാവിയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഹരിതോര്‍ജ്ജ സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ കേരള ജയില്‍ വകുപ്പിന് താല്പര്യമുണ്ട്. ഇവികള്‍, സിഎന്‍ജി സ്റ്റേഷനുകള്‍, ജയില്‍ പെട്രോള്‍ പമ്പുകള്‍ എന്നിവര്‍ അതില്‍ ഉള്‍പ്പെടും.
പരിവര്‍ത്തന്‍ ആദ്യഘട്ടം എന്ന നിലയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചഞ്ചല്‍ ഗുഡ് സെന്‍ട്രല്‍ ജയില്‍ (ഹൈദരാബാദ്) പുഴല്‍ സെന്‍ട്രല്‍ ജയില്‍ (ചെന്നൈ) സ്‌പെഷല്‍ ജയില്‍ (ഭുവനേശ്വര്‍) സര്‍ക്കിള്‍ ജയില്‍ (കട്ടക്) എന്നിവിടങ്ങളിലാണ് നടപ്പിലാക്കുക.നിലവില്‍ കേരളം, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 30 ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ 30 വിമോചിത തടവുകാര്‍ ജോലി ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...