തിരുവനന്തപുരം∙ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവജാതശിശു ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെ മുഴിത്തിരിയാവട്ടത്തെ കൊടുവളവിലാണ് അപകടം.
Also Read: വയനാട്ടിൽ ടിപ്പർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; 2 മരണം
അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. പ്രസവശേഷം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ അനുവിനേയും അഞ്ചുവയസ്സുള്ള കുഞ്ഞിനേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് അമിത വേഗത്തിൽ പാഞ്ഞെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടന്ന് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നവജാത ശിശുവും മഹേഷും മഹേഷിന്റെ മൂത്ത കുട്ടിയും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവർ സുനിൽ ബസിനും ഓട്ടോറിക്ഷയ്ക്കും ഇടയിൽ കുരുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടം നടന്ന ഉടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...