ഓണം ബമ്പർ 2024 ന്റെ നറുക്കെടുപ്പ് കഴിഞ്ഞു. വയനാട്ടിലാണ് ഇത്തവണത്തെ ഭാഗ്യശാലി. എന്നാൽ 25 കോടി നേടുന്നയാൾക്ക് അത്ര തന്നെ രൂപ കൈയിൽ കിട്ടുമോ? ഓണം ബമ്പർ ടിക്കറ്റിന്റെ നികുതിയും കമ്മീഷനുമെത്ര എന്ന് നോക്കാം.
നികുതിയും കമ്മീഷനും
ഏജന്റ് കമ്മീഷൻ: മൊത്തം തുകയുടെ 10 ശതമാനം
ടിഡിഎസ്: കമ്മീഷൻ കഴിഞ്ഞ് ബാക്കി തുകയുടെ നാല് ശതമാനം
ആരോഗ്യ ആന്റ് വിദ്യാഭ്യാസ സെസ്: ടിഡിഎസ് തുകയുടെ നാല് ശതമാനം
സർചാർജ്: 37 ശതമാനം (അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന്)
Read Also: ഇതാണ് ആ ഭാഗ്യനമ്പർ! തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 എന്ന നമ്പറിന്
ഒന്നാം സമ്മാനത്തിന്റെ 10 ശതമാനമാണ് എജന്റിന് കമ്മീഷനായി ലഭിക്കുക, അതായത് 2.5 കോടി രൂപ. ബാക്കിയുള്ള 22 കോടി 50 ലക്ഷത്തിൽ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും. അതായത് ആറ് കോടി 75 ലക്ഷം. ബാക്കി, 15 കോടി 75 ലക്ഷം രൂപ.
അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായനികുതിയിൽ നിന്ന് 37 ശതമാനം സർചാർജ് ഉണ്ട്. ഈ സാഹചര്യത്തിൽ ടിഡിഎസ് തുകയായ 6 കോടി 75 ലക്ഷത്തിൽ നിന്ന് 37 ശതമാനം സർചാർജ് ആയി ഈടാക്കും. അതായത് 2,49,75,000 രൂപ.
ടിഡിഎസിനും സർചാർജിനും നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് ഉണ്ട്, 36,99,000 രൂപ.
ബാക്കിയുള്ള 15 കോടി 75 ലക്ഷത്തിൽ നിന്ന് ഇവ കുറച്ച ശേഷം, ബാക്കി 12,88,26,00 രൂപയാണ് വിജയിക്ക് കൈയിൽ കിട്ടുക.
ഒരു കോടി രൂപ അടിച്ചാലോ?
ഒരു കോടി രൂപയുടെ 10 ശതമാനമായ 10 ലക്ഷം രൂപ കമ്മീഷനായി ഏജന്റിന് ലഭിക്കും. ബാക്കി വരുന്ന 90 ലക്ഷം രൂപയിൽ നിന്ന് 30% ടിഡിഎസ് ലഭിക്കും, 27 ലക്ഷം രൂപ. ബാക്കി വരുന്ന 63 ലക്ഷത്തിൽ നിന്ന് നാല് ശതമാനം സെസ് ഈടാക്കിയ ശേഷം ബാക്കി 59,11,200 രൂപ കൈയിൽ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.