ഗുവാഹത്തി : പ്രണയത്തിന് കണ്ണില്ല എന്ന് പറയപ്പെടാറുണ്ട്. എന്നാൽ അതിനായി ഏത് അറ്റം വരെ പോകുമെന്ന് തെളിയിച്ചിരിക്കുകയാണ്. അസം സ്വദേശിനിയായ 15കാരി പെൺകുട്ടി. വീട്ടുകാർക്ക് മുന്നിൽ പ്രണയം തെളിയിക്കുന്നതിനായി എച്ച്ഐവി ബാധിതനായ തന്റെ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ചിരിക്കുകയാണ്. അസമിലെ സോൾകച്ചിയിലാണ് സംഭവം.
ഫേസ്ബുക്ക് വഴിയാണ് സത്ഡോളാ സ്വദേശിയുമായി യുവാവുമായി പെൺകുട്ടി പ്രണയത്തിലാകുന്നതെന്ന് ഒഡിയ ചാനലായ കലിംഗ ടിവി റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടിയുടെ പ്രണയം അറിഞ്ഞ വീട്ടുകാർ നിരവധി തവണ അത് വിലക്കുകയും ചെയ്തു. എന്നാൽ അത് ഇരുവരുടെയും പ്രണയം തമ്മിൽ വേർപിരിയാൻ സാധിക്കാത്ത വിധം ആഴ്ത്തിലാകുകയും ചെയ്തു.
കൂടാതെ നിരവധി തവണ പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടുകയും അപ്പോഴൊക്കെ ബന്ധക്കുൾ പെൺകുട്ടിയെ പിടികൂടി വീട്ടിൽ തിരികെ കൊണ്ടുവരികയും ചെയ്യുമായിരുന്നുയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ട്.
എന്നാൽ ഇത്തവണ അതിനെയെല്ലാം മറികടക്കും വിധം സിറഞ്ച് ഉപയോഗിച്ച് പെൺകുട്ടി എച്ച്ഐവി ബാധിതനായ തന്റെ കാമുകന്റെ രക്തം സ്വയം ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു. സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.