മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ മഹാരാഷ്ട്ര സർക്കാരിൻറെ ചിരി അംബാസിഡറായി നിയമിക്കും. സംസ്ഥാന സർക്കാരിൻറെ സ്വച്ഛ് മുഖ് അഭിയാൻ പദ്ധതിക്കായിരിക്കും സച്ചിൻ അംബാസിഡറാകുക.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേർന്ന് സച്ചിനുമായി ഇതിന് കരാർ ഒപ്പിടും. ഇന്ത്യൻ ഡെൻറൽ അസോസിയേഷൻറെ നേതൃത്വത്തിൽ വായയുടെ ശുചിത്വം മുൻ നിർത്തി നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണിത്. ഇത്തരത്തിൽ ശരിരത്തിലെ വായ, പല്ല്, മോണ എന്നിവയുചെ ആന്തരിക ശുചിത്വത്തെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിൻറെ ഭാഗമായി ദിനവും പല്ല് തേക്കുക, വായ കഴുകുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, സിഗരറ്റ് ഒഴിവാക്കുക, വർഷത്തിൽ രണ്ടുതവണയെങ്കിലും ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുക തുടങ്ങി ഈ ദൗത്യം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന അഞ്ച് പ്രധാന സന്ദേശങ്ങളും ഡെൻറൽ അസ്സോസിയേഷൻ മുന്നോട്ട് വെക്കുന്നു.
എല്ലാവർക്കും മികച്ച ദന്താരോഗ്യവും പൊതു ആരോഗ്യവും ആസ്വദിക്കാൻ പറ്റുന്ന ഒരു ഭാവി ഞങ്ങൾ വിഭാവനം ചെയ്യുന്നു അത് ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കുന്നു," എസ്എംഎ വെബ്സൈറ്റ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...