Venjaramoodu Praveena Death Case: വെഞ്ഞാറമൂട്ടിൽ യുവതി മരിച്ച നിലയിൽ; ദുരൂഹതയുള്ളതായി കുടുംബം

Venjaramoodu Praveena Death Updates: പ്രവീണയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ചിലർ ശല്യപ്പെടുത്തിയിരുന്നതായും പിതാവും ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2025, 05:53 PM IST
  • വെഞ്ഞാറമൂട് മുക്കുന്നൂരിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്
Venjaramoodu Praveena Death Case: വെഞ്ഞാറമൂട്ടിൽ യുവതി മരിച്ച നിലയിൽ; ദുരൂഹതയുള്ളതായി കുടുംബം

തിരുവനന്തപുരം: വെഞ്ഞാറമൂട് മുക്കുന്നൂരിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വെഞ്ഞാറമൂട് സ്വദേശിയായ പ്രവീണയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.   

Also Read: സഹോദരനോടുള്ള വൈരാ​ഗ്യം; വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു

പ്രവീണയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി പിതാവും ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രവീണയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി സഹോദരൻ പ്രവീൺ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി പോലീസിൽ ജനുവരി 30 ന് പരാതി നൽകിയിട്ടും പോലീസിന്റെ ഇടപെടൽ ഉണ്ടായില്ലെന്നാണ് സഹോദരന്റെ ആരോപണം.  സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങൾ ഉണ്ടാക്കിയെന്നും അതിൽ ചില നാട്ടുകാരും കുടുംബക്കാരും ഉണ്ടെന്നും സഹോദരൻ ആരോപിച്ചു. സഹോദരി മാനസികമായി തകർന്ന നിലയിലായിരുന്നെന്നും ഒരാൾ സഹോദരിയുടെ ഫോണിൽ മോശം സന്ദേശം അയച്ചെന്നും സഹോദരൻ പറഞ്ഞു.  

Also Read: സൂര്യൻ ശനിയുടെ രാശിയിലേക്ക്; ഫെബ്രുവരി 13 മുതൽ ഇവർ മിന്നിത്തിളങ്ങും!

പാലാംകോണം കൂത്തുപറമ്പിൽ ഗൗരി നന്ദനത്തിൽ താമസിക്കുന്ന യുവതി മുക്കുന്നൂരിൽ സ്വന്തം വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ഭർത്താവ് ബിജു വിദേശത്താണ്. ഭർത്താവിന്റെ ബന്ധുക്കളും അടുത്ത വീട്ടിലെ രണ്ടു യുവാക്കളും ചേർന്നു പ്രവീണയെ നിരന്തരം മാനസിക പീഡനം നടത്തിയിരുന്നെന്നും തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്നും പ്രവീണയുടെ പിതാവ് പറഞ്ഞു. 

ഇതിനിടയിൽ ഇന്നലെ പാലാംകോണത്ത് വെച്ചു ഇരു ചക്ര വാഹനത്തിൽ വരികയായിരുന്ന പ്രവീണയുടെ വാഹനത്തിൽ മറ്റൊരു ബൈക്ക് ഇടിക്കുകയും നിർത്താതെ പോകുകയും ചെയ്തിരുന്നു. റോഡിൽ വീണ പ്രവീണക്ക് പരിക്കേറ്റിരുന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് പിതാവ് വിക്രമൻ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News