ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഉത്പന്നങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് പതഞ്ജലി. ടിആർഎ ബ്രാൻഡ് ട്രസ്റ്റ് 2018 പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
യോഗാചാര്യനായ ബാബാ രാംദേവ് ഈ വിവരം ട്വിറ്ററിൽ പങ്കു വയ്ച്ചിരുന്നു.
2006 ലാണ് ആചാര്യ ബാലകൃഷ്ണയുമായി ചേർന്ന് ബാബാ രാം ദേവ് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് കമ്പനി ആരംഭിച്ചത്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയുർവേദത്തിന്‍റെയും യോഗയുടെയും മേന്മകളെ ലോകത്തിനു മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പതഞ്ജലിക്ക് തുടക്കമിട്ടത്.
Patanjali is India’s number #1 trusted FMCG Brand accordingly to ‘The Brand Trust Report’, India Study 2018 #BTR2018 - @TRA_Research pic.twitter.com/SLfJuRqGO1
— Swami Ramdev (@yogrishiramdev) May 5, 2018