New Delhi : നീറ്റ് പിജി കൗൺസിലിംഗ് (NEET PG Counselling 2021) ഈ മാസം 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. മുന്നോക്ക സംവരണത്തിന് ഈ വര്ഷം നിലവിലെ മാനദണ്ഡങ്ങൾ തന്നെ പാലിച്ചാൽ മതിയെന്ന് സുപ്രീം കോടതി (Supreme Court)ഉത്തരവിട്ടതോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമാത്രമല്ല മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡത്തിലെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മാർച്ച് മാസത്തോടെ മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡത്തിലെ ഭരണഘടന സാധുത പരിശോധിക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. പിജി പ്രവേശനം വൈകുന്നത് ഡോക്ടർമാരുടെ ഭാവിക്ക് തടസമുണ്ടാകുമെന്ന് സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. ഈ വർഷവും മുന്നോക്ക സംവരണത്തിനുള്ള ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തന്നെ തുടരും .
നീറ്റ് പിജി (NEET PG) പ്രവേശനത്തിനുള്ള മുന്നോക്ക സംവരണത്തിനുള്ള വരുമാന പരിധി 8 ലക്ഷമായി തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ (Supreme Court) അറിയിച്ചിരുന്നു. ഇതിനെ കുറിച്ച് കോടതി 2 ദിവസങ്ങളായി വാദം കേട്ടിരുന്നു. ഇതിന് ശേഷമാണ് കോടതി ഇപ്പോൾ ഉത്തരവിറക്കിയത്.
വിദഗ്‌ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. 1000 സ്ക്വയർഫീറ്റിൽ കൂടുതൽ വീടുള്ളവർക്ക് സംവരണം കിട്ടില്ല എന്ന മാനദണ്ഡം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. എട്ട് ലക്ഷം രൂപയിൽ വരുമാന പരിധി നിശ്ചയിച്ച് ഈ വർഷം നീറ്റ് പിജി (NEET PG) പ്രവേശനം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചു.
എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് ഈ വര്ഷം പത്ത് ശതമാനം സാമ്പത്തിക സംവരണം ലഭിക്കും. ഈ പരിധി പുനഃപരിശോധിക്കാൻ തയ്യാറാണോയെന്ന് സുപ്രീം കോടതി മുമ്പ് ചോദിച്ചിരുന്നു. മാത്രമല്ല ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിനും മുന്നോക്ക സംവരണത്തിനും ഒരേ മാനദണ്ഡം എങ്ങനെയാണ് ശരിയാവുകയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...