Mumbai : മുംബൈയിൽ കനത്ത മഴയെ (Heavy Rain) തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ (Land Slide) മരിച്ചവരുടെ എണ്ണം 20 ആയി. ഇനിയും ആളുകൾ മണ്ണിന് അടിയിൽ പെട്ടിരിക്കാൻ സാധ്യതയുള്ളതിനാൽ രക്ഷപ്രവർത്തനം തുടർന്ന് വരികയാണ്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പെയ്‌ത കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുംബൈയിലെ ചെമ്പൂർ, വിക്രോളി പ്രദേശങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
കനത്ത മഴയ്ക്ക് (Heavy Rain) മുന്നറിയിപ്പ് നല്കിയിട്ടുള്ളതിനാൽ പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളോട് ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും അറിയിച്ചിട്ടുണ്ട്. വിക്രോളിപ്രദേശത്ത് ഒരു നില കെട്ടിടം ഇടിഞ്ഞ് വീണതിനെ തുടർന്ന് 3 പേർ മരിച്ചതായി ബോംബെ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചിട്ടുണ്ട്.
ALSO READ: Heavy Rain : മുംബൈയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരണപ്പെട്ടു
ചെമ്പൂരിലെ ഭാരത് നഗറിൽ നിന്ന് പതിനഞ്ച് പേരെയും വിക്രോളിയിലെ സൂര്യ നഗരിൽ നിന്ന് ഒമ്പത് പേരെയും രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ (Land Slide) തുടർന്ന് പരിക്കേറ്റവരെ ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി ആളുകൾ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സാമ്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Saddened by the loss of lives due to wall collapses in Chembur and Vikhroli in Mumbai. In this hour of grief, my thoughts are with the bereaved families. Praying that those who are injured have a speedy recovery: PM @narendramodi
— PMO India (@PMOIndia) July 18, 2021
ALSO READ: Kerala rain alert: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മുംബൈ നഗരത്തിൽ ഇന്നലെ രാത്രി 8 മണി മുതൽ ഇന്ന് രാവിലെ 2 മണി വരെ മാത്രം 156.94 മിലിമീറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർല എൽബിഎസ് റോഡ് എന്നിടങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് മുംബൈ ലോക്കൽ ട്രെയിൻ സർവീസ് സെൻട്രൽ മെയിൻ ലൈനിലെയും ഹാർബർ ലൈനിലെയും സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്. മുംബൈ നഗരത്തിൽ അടുത്ത 24 മണിക്കൂറുകൾ കൂടി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA