Crime News: ജോലി കഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം കിട്ടിയില്ല; ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്!

Murder In Delhi: സംഭവം നടന്ന ദിവസം ബജ്രംഗി ജോലികഴിഞ്ഞെത്തിയപ്പോള്‍ തീന്‍ മേശയില്‍ ഭക്ഷണമില്ലായിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപതകത്തിൽ അവസാനിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 02:53 PM IST
  • ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ അവസാനിച്ചു
  • ഡല്‍ഹിയിലെ ഭല്‍സ്വ ഡയറിക്ക് സമീപമാണ് സംഭവം
  • ഇവർ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി
Crime News: ജോലി കഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം കിട്ടിയില്ല; ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്!

ന്യൂഡല്‍ഹി: ജോലി കഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം കിട്ടിയില്ലെന്ന കാരണത്താൽ ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്.  സംഭവം നടന്നത് ഡല്‍ഹിയിലെ ഭല്‍സ്വ ഡയറിക്ക് സമീപമാണ്. 29 കാരനായ ജംഗി ഗുപ്ത ഭാര്യ പ്രീതിയെ മരവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലീസ് ബജ്രംഗിയെ അറസ്റ്റുചെയ്തു.

Also Read: നെടുമങ്ങാട് സൂര്യഗായത്രിയുടെ കൊലപാതകം; പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി, ശിക്ഷ ഉടൻ വിധിക്കും

ഇവർ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇരുവര്‍ക്കും ഈയടുത്താണ് ഒരു കുഞ്ഞ് ജനിച്ചത്.  പ്രസവത്തെ തുടര്‍ന്ന്  വിളര്‍ച്ചയും മറ്റു ശാരീരിക പ്രയാസങ്ങളും അനുഭവപ്പെട്ടിരുന്ന പ്രീതിക്ക് വേണ്ടവിധത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് മനസിലാക്കാത്ത ഭർത്താവ് പ്രീതിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും മടിയും വീട്ടുകാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യക്കുറവുമാണ് ഇതിനു കാരണമെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. 

Also Read: വ്യാഴത്തിന്റെ ഉദയം ഈ 4 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ! 

സംഭവം നടന്ന ദിവസം പതിവുപോലെ രാത്രി ബജ്രംഗി ജോലികഴിഞ്ഞെത്തിയപ്പോള്‍ തീന്‍ മേശയില്‍ ഭക്ഷണമില്ലായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കം രൂക്ഷമായതോടെ ഒരു മരവടിയെടുത്ത് ബജ്രംഗി ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയിൽ ഭാര്യയ്ക്ക് പരിക്കേറ്റെന്ന് മനസിലായതോടെ ബജ്രംഗി വീട്ടില്‍നിന്നും മുങ്ങുകയായിരുന്നു. ശേഷം ബന്ധുക്കളാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് പ്രീതി മരിച്ചതെന്നാണ് റിപ്പോർട്ട്.  ബജ്രംഗ് പ്രീതിയെ കഴിഞ്ഞ മൂന്നുകൊല്ലമായിട്ട് നിരന്തരമായി മര്‍ദിക്കാറുണ്ടെന്ന പ്രീതിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News