Lockdown; ഇളവുകൾ പുതുക്കി കേന്ദ്രം; ഹോട്ട് സ്പോട്ട് അല്ലാത്ത സ്ഥലത്ത് നിബന്ധനകളോടെ കടകൾ തുറക്കാം!

ലോക്ക് ഡൌണില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

Last Updated : Apr 25, 2020, 07:33 AM IST
Lockdown; ഇളവുകൾ പുതുക്കി കേന്ദ്രം; ഹോട്ട് സ്പോട്ട് അല്ലാത്ത സ്ഥലത്ത് നിബന്ധനകളോടെ കടകൾ  തുറക്കാം!

ന്യൂഡല്‍ഹി:ലോക്ക് ഡൌണില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവുകളാണ് പുതുക്കിയത്.ഹോട്ട് സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് 
പുറത്തുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം.50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്.
രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ ഇളവ് ബാധകമാകില്ല,ഷോപ്പിംഗ്‌ മാളുകള്‍ക്കും വന്‍കിട മാര്‍ക്കറ്റുകള്‍ക്കും 
അനുമതിയില്ല എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.തുറക്കുന്ന കടകളില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തുകയും വേണം.

Also Read:Lockdown;രാജ്യത്ത് കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ സഹായകമായി!

 

ലോക്ക് ഡൌണ്‍ സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി 
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചര്‍ച്ച നടത്തും.കൊറോണ വൈറസ്‌ വ്യാപനം തീവ്രമല്ലാത്ത സംസ്ഥാനങ്ങള്‍ 
കൂടുതല്‍ ഇളവുകള്‍ ആവ്ശ്യപെടുന്നതിന് സാധ്യതയുണ്ട്.എന്നാല്‍ രാജ്യത്തെ പൊതുസ്ഥിതിയും സംസ്ഥാനങ്ങളിലെ 
സാഹചര്യവും കണക്കിലെടുത്താകും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനം എടുക്കുക.
മഹാരാഷ്ട്ര,ഗുജറാത്ത്ഡൌണ്‍,മധ്യപ്രദേശ്‌,തമിഴ് നാട് തുടങ്ങീ കൊറോണ വൈറസ്‌ വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ 
ലോക്ക്ഡൌണ്‍ നീട്ടുന്നതിന് ആവശ്യപെടുന്നതിനും സാധ്യതയുണ്ട്.

Trending News