JEE Main 2022 : ജെഇഇ മെയിൻ പരീക്ഷ തിയതികളിൽ മാറ്റം; വിദ്യാർഥികൾ വീണ്ടും ആശയകുഴപ്പത്തിൽ

JEE Main 2022 April Session Exam നേരത്തെ ഏപ്രിൽ 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ തിയതിക്കാണ് എൻടിഎ മാറ്റം വരുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2022, 05:25 PM IST
  • ഏപ്രിൽ 21, 24, 25, 29 മെയ് 1,4 തിയതികളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിക്കുകയെന്ന് എൻടിഎ അറിയിച്ചു.
  • നേരത്തെ ഏപ്രിൽ 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ തിയതിക്കാണ് എൻടിഎ മാറ്റം വരുത്തിയിരിക്കുന്നത്.
JEE Main 2022 : ജെഇഇ മെയിൻ പരീക്ഷ തിയതികളിൽ മാറ്റം; വിദ്യാർഥികൾ വീണ്ടും ആശയകുഴപ്പത്തിൽ

ന്യൂ ഡൽഹി : JEE Main 2022 ഏപ്രിൽ മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ തിയതികളിൽ മാറ്റം. നാഷ്ണൽ ടെസ്റ്റിങ് ഏജൻസി (NTA) പുതുക്കിയ തിയതി പ്രകാരം ജെഇഇ മെയിൻ 2022 പരീക്ഷ ഏപ്രിൽ 21ന് ആരംഭിച്ച് മെയ് നാലിന് അവസാനിക്കും. 

ഏപ്രിൽ 21, 24, 25, 29 മെയ് 1,4 തിയതികളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിക്കുകയെന്ന് എൻടിഎ അറിയിച്ചു. നേരത്തെ ഏപ്രിൽ 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ തിയതിക്കാണ് എൻടിഎ മാറ്റം വരുത്തിയിരിക്കുന്നത്.

ALSO READ : CBSE Class 10,12 Term 2 Exam Date | സിബിഎസ്ഇ 10,12 ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷ തിയതി പ്രഖ്യാപിച്ചു; പരീക്ഷ ഓഫ്ലൈനിലൂടെ

വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് പരീക്ഷ തിയതികളിൽ മാറ്റം വരുത്തിയിരിക്കുന്നത്. സിബിഎസ്ഇ ബോർഡ് പരീക്ഷകളുമായി ഒന്നിച്ച് വരാതിരിക്കാനാണ് ജെഇഇ പരീക്ഷ തിയതികളിലെ മാറ്റമെന്നാണ് എൻടിഎ വാർത്തകുറിപ്പിൽ വ്യക്തമാക്കി.

അതേസമയം പുതുക്കിയ തിയതികൾ വീണ്ടും വിദ്യാർഥികളെ വലയ്ച്ചിരിക്കുകയാണ്. നേരത്തെ സിബിഎസ്ഇ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവസാനിക്കേണ്ട ഏപ്രിലിലെ ജെഇഇ പരീക്ഷ ഇപ്പോൾ ബോർഡ് പരീക്ഷയ്ക്കിടെയിലായി നടത്തപ്പെടുകയാണ്. ഏപ്രിൽ 26നാണ് സിബിഎസ്ഇ ബോർഡ് പരീക്ഷ ആരംഭിക്കുന്നത്. സയൻസ് വിദ്യാർഥികൾക്ക് പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലാണ് ഇപ്പോൾ ജെഇഇ പരീക്ഷ സംഘടിപ്പിക്കുന്നത്. ഇത് വിദ്യാർഥികളിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുകയാണ്. 

ALSO READ : Kerala SSLC Plus Two Exam 2022 : പ്ലസ് ടു പരീക്ഷ തിയതികളിൽ മാറ്റം; പരീക്ഷ അവസാനിക്കുന്നത് ഏപ്രിൽ 26ന്

ഇതിന് പുറമെ മെയ് മാസത്തിൽ ജെഇഇ പരീക്ഷയ്ക്കും സമാനമായ അവസ്ഥയാണ് വിദ്യാർഥികൾ നേരിടുന്നത്. ജൂൺ 15 വരെ നീണ്ട് നിൽക്കുന്ന സിബിഎസ്ഇ പ്ലസ് ടു പരീക്ഷയ്ക്കിടെയാണ് എൻടിഎ ജെഇഇ മെയിൻ 2022 മെയ് സെക്ഷനുമായി എത്തുന്നത്. മെയ് 24 മുതൽ 29 വരെയാണ് മെയ് മാസത്തിലെ പരീക്ഷകൾ സംഘടിപ്പിക്കുന്നത്. മെയ് 28ന് നടക്കുന്ന എക്കണോമിക്സ് പരീക്ഷയിലാണ് വിദ്യാർഥികളുടെ ആശങ്ക. അതേദിവസം ജെഇഇ പരീക്ഷയും സംഘടിപ്പിക്കുന്നുണ്ട്.

നേരത്തെ ജെഇഇ പരീക്ഷയെ തുടർന്ന് സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകളിലും മാറ്റം വരുത്തിയിരുന്നു. 18, 20 തിയതികളിലായി നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ 23, 26 തിയതികളിലേക്കാണ് ഹയർ സക്കൻഡറി വിഭാഗം മാറ്റിയത്. എന്നാൽ 21 മുതൽ മെയ് 4 വരെ നടക്കുന്ന ജെഇഇ പരീക്ഷയെ തുടർന്ന് സംസ്ഥാനത്തെ പ്ലസ് ടു ടൈം ടേബിളിലും ഇനിയും മാറ്റം വരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News