Jammu And Kashmir: തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതെ 5 വർഷം പൂർത്തിയാക്കി ജമ്മു കശ്മീർ, വോട്ടെടുപ്പിനായി മുറവിളി

Jammu And Kashmir:  ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആവശ്യം ഉയർന്നു വരികയാണ്. ഭാരതീയ ജനതാ പാർട്ടി  ഉൾപ്പെടെ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 05:51 PM IST
  • കേന്ദ്രഭരണ പ്രദേശത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിലെ കാലതാമസത്തിനെതിരെ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.
Jammu And Kashmir: തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതെ 5 വർഷം പൂർത്തിയാക്കി ജമ്മു കശ്മീർ, വോട്ടെടുപ്പിനായി മുറവിളി

Jammu And Kashmir: ജനങ്ങളാല്‍  തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാതെ 5 വർഷം പൂർത്തിയാക്കി ജമ്മു കശ്മീർ.   
സഖ്യകക്ഷിയായ ബിജെപി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2018 ജൂൺ 19 നാണ് പിഡിപി അദ്ധ്യക്ഷ 
മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത്.

Also Read:  Elderly Patients Death: ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ 4 ദിവസത്തിനുള്ളിൽ മരിച്ചത് 57 വൃദ്ധര്‍!! കടുത്ത ചൂട് മൂലമെന്ന് മന്ത്രി 

ശേഷം 2019 ഓഗസ്റ്റ് 5 ന്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി, അതായത് ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തു. 

Also Read:  Aadhaar Free Data Update: ആധാർ വിവരങ്ങള്‍ സൗജന്യമായി മാറ്റാനുള്ള സമയപരിധി 3 മാസത്തേക്ക് നീട്ടി, പുതിയ സമയപരിധി അറിയാം  

അതേസമയം, കേന്ദ്രഭരണ പ്രദേശത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിലെ കാലതാമസത്തിനെതിരെ പ്രധാന രാഷ്ട്രീയ പാർട്ടികളായ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും കേന്ദ്ര  സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. 

Also Read: Planet Vakri 2023: അടുത്ത 6 മാസം  ഈ 3 രാശിക്കാര്‍ക്ക് വളരെ മോശം സമയം, ജാഗ്രത പാലിക്കണം 
 
ജമ്മു കശ്മീർ ആരംഭിക്കുന്നിടത്ത് ഇന്ത്യയിലെ ജനാധിപത്യം അവസാനിക്കുന്നു എന്ന് നാഷണൽ കോൺഫറൻസ് (NC) വൈസ് പ്രസിഡന്‍റ്   ഒമർ അബ്ദുള്ള തിങ്കളാഴ്ച പരിഹാസ രൂപേണ ട്വീറ്റ് ചെയ്തിരുന്നു.  

"ജനാധിപത്യം നമ്മുടെ സിരകളിൽ ഉണ്ട്, അത് നമ്മുടെ സംസ്കാരത്തിലാണ്, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്'; കശ്മീർ കേന്ദ്ര ഭരണത്തിന് കീഴിൽ ഇന്ന് 5 വർഷം പൂർത്തിയാക്കി. ജമ്മു കശ്മീർ ആരംഭിക്കുന്നിടത്ത് ജനാധിപത്യം അവസാനിക്കുന്നു," അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യം മുഴുവൻ ലജ്ജിച്ചു തല താഴ്ത്തണമെന്ന് പിഡിപി വക്താവ് മോഹിത് ഭാൻ പറഞ്ഞു. "ജനാധിപത്യത്തിന്‍റെ മാതാവ്' എന്ന് സ്വയം വിശേഷിപ്പിച്ചതിന് മുഴുവൻ രാജ്യവും അതിന്‍റെ നേതൃത്വവും ലജ്ജിച്ചു തല താഴ്ത്തണം. 9 വർഷം മുമ്പ് നടന്ന അവസാന തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീർ കേന്ദ്ര ഭരണത്തിൻ കീഴിൽ 5 വർഷമായി തളർന്നു കിടക്കുകയാണ്. ജനങ്ങളുടെ അവകാശങ്ങൾക്കും പ്രാതിനിധ്യത്തിനും നേരെയുള്ള നഗ്നമായ അവഗണനയാണ് ഇത്,  ഭയാനകം,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

അതിനിടെ, ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആവശ്യം ഉയർന്നു വരികയാണ്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഉൾപ്പെടെ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു.  2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News