New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 44,230 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതുവരെ രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.15 കോടി പേർക്കാണ്. രാജ്യത്ത് ഇതുവരെ ആകെ 4.23 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. കേരളത്തിൽ ഇന്നലെ 22,064 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിൽ നിന്നാണ്. മഹാരാഷ്ട്രയിൽ 7,242 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ALSO READ: Covid വ്യാപനം രൂക്ഷം; കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ കേരളത്തിലെത്തും
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 സത്യമാണത്തിൽ താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.43 ശതമാനമാണ്. രാജ്യത്തെ 85 ശതമാനം ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ്.
ALSO READ: പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുടങ്ങിയ വാക്സിനേഷൻ പുനരാരംഭിക്കും
നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 4.05 ലക്ഷം പേരാണ്. രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളിൽ 37 സത്തമണം കേസുകളും കേരളത്തിൽ നിന്ന് തന്നെയാണ്. ഇതിനെ തുടർന്ന് സ്ഥിതി നിരീക്ഷിക്കാൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും.
ഇത് വരെ രാജ്യത്ത് 45.55 കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്നലെ 7 മണി വരെ മാത്രം ഏകദേശം 47 ലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് നൽകിയത്. മധ്യപ്രദേശിൽ മാത്രം മൂന്ന് കോടി കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് നൽകി കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...