New Delhi : രാജ്യത്ത് ((India) പ്രതിദിന കോവിഡ് കേസുകൾ (Covid Cases) വീണ്ടും വർധിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 54,069 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് രോഗബാധമൂലമുള്ള മരണനിരക്കും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 1321 പേരാണ് കോവിഡ് രോഗബാധിച്ച് മരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3.82 കോടിയാണ്. ഇത് വരെ ആകെ 3.91 ലക്ഷം പേരാണ് കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 12,787 പേർക്കാണ്. അതുകൂടാതെ മഹാരാഷ്ട്രയിൽ 10,066 പേർക്കും തമിഴ്നാട്ടിൽ 6,596 പേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പിന്നെയും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനമാണ്. തുടർച്ചയായ 17 ആം ദിവസമാണ് രാജയത്തെ ടെസ്റ്റ് പൊയറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിൽക്കുന്നത്.
അതെ സമയം കോവിഡ് രണ്ടാം തരംഗത്തിന് ശേഷം രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ആശങ്ക പറത്താൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗം ഉണ്ടാകുമെന്നതിന് തെളിവുകൾ ഇല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തത് അതിന് കരണമായേക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ ഡോ അനുരാഗ് അഗർവാൾ പറഞ്ഞു.
ALSO READ: Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
ഒരു പ്രമുഖ ദേശിയ മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഡോ അനുരാഗ് അഗർവാൾ ഈ വിവരം പങ്ക് വെച്ചത്. ജൂണിൽ തന്റെ ഇന്സ്ടിട്യൂട്ടിൽ ഉള്ളവർ മഹാരാഷ്ട്രയിൽ നിന്നുള്ള 3500 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ ഡെൽറ്റ പ്ലസ് വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് ആകെ കേസുകളുടെ ഒരു ശതമാനം പോലും വരില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy