ICICI Bank Fixed Deposit (FD) Rates: HDFC ബാങ്കിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ബാങ്ക് പലിശ നിരക്ക് 5-10 ബേസിസ് പോയിന്റ് ആണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ പലിശ നിരക്കുകള്‍ മാര്‍ച്ച് 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ നിരക്കുകള്‍ 2 മുതല്‍ 5 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ബാധകമാവുക. കൂടാതെ, ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമുണ്ട്.
Also Read: Income Tax Saving Scheme: ആദായനികുതി ലാഭിക്കാം, എസ്ബിഐയില്‍ ഈ നിക്ഷേപം ആരംഭിക്കൂ
ഈ പുതുക്കിയ പലിശ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ള ടേം ഡെപ്പോസിറ്റുകളുടെ പുതുക്കലിനും ബാധകമായിരിക്കും. ICICI ബാങ്ക് സ്ഥിര നിക്ഷേപത്തിനുള്ള (Fixed Deposit) ഏറ്റവും കുറഞ്ഞ കാലാവധി 7 ദിവസമാണ്, നിക്ഷേപ തീയതി മുതൽ 7 ദിവസത്തിനുള്ളിൽ തുക പിൻവലിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല.
Also Read: LPG Price Hike: പെട്രോളിനും ഡീസലിനും പിന്നാലെ LPG യുടെ വിലയിലും വൻ വർധനവ്!
അതേസമയം, NRE ടേം നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ കാലാവധി 1 വർഷമാണ്, നിക്ഷേപ തീയതി മുതൽ 1 വർഷത്തിനുള്ളിൽ അകാലത്തിൽ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല.
ഐസിഐസിഐ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.5% മുതൽ 5.50% വരെ പലിശ നൽകുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ ആദായനികുതി നിയമങ്ങൾക്ക് വിധേയമായിരിക്കും
1 വര്‍ഷം മുതല്‍ 15 മാസത്തിൽ താഴെ വരെയുള്ള FD കള്‍ക്ക് 4.15% പലിശ ലഭിക്കും. മുന്‍പ് 4.05% ആയിരുന്നു.
15 മാസം മുതൽ 18 മാസത്തിൽ താഴെ വരെ കാലയളവുള്ള FD-കൾക്ക് 4.20% പലിശ ലഭിക്കും. നേരത്തെ ഈ കാലയളവിൽ 4.10% ആയിരുന്നു പലിശ ലഭിച്ചിരുന്നത്.
18 മാസത്തിൽ കൂടുതലും 2 വർഷത്തിൽ താഴെയുമുള്ള FD കളുടെ പലിശ നിരക്ക് 4.30% ആയി ഉയർത്തി. നേരത്തെ ഇത് 4.25% ആയിരുന്നു. ICICI ബാങ്ക് ശേഷിക്കുന്ന കാലയളവിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.