Farmers Protest: ലഖിംപൂർ ഖേരിയില്‍ 75 മണിക്കൂര്‍ നീളുന്ന കര്‍ഷക പ്രതിഷേധം

രാജ്യത്തെ കര്‍ഷകര്‍  ഒരിയ്ക്കല്‍ക്കൂടി തെരുവിലേയ്ക്ക്. ഇത്തവണ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് കര്‍ഷക പ്രതിഷേധം നടക്കുന്നത്. പല സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി പ്രദേശത്ത് ഒത്തു ചേരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 12:51 PM IST
  • 75 മണിക്കൂര്‍ നീളുന്ന പ്രതിഷേധമാണ് കർഷക നേതാവ് രാകേഷ് ടികൈത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നത്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
  • മൂന്ന് ദിവസത്തിലധികം നീളുന്ന പ്രതിഷേധത്തില്‍ 31 കര്‍ഷക സംഘടനകളിലെ അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
Farmers Protest: ലഖിംപൂർ ഖേരിയില്‍ 75 മണിക്കൂര്‍ നീളുന്ന കര്‍ഷക പ്രതിഷേധം

New Delhi: രാജ്യത്തെ കര്‍ഷകര്‍  ഒരിയ്ക്കല്‍ക്കൂടി തെരുവിലേയ്ക്ക്. ഇത്തവണ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് കര്‍ഷക പ്രതിഷേധം നടക്കുന്നത്. പല സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി പ്രദേശത്ത് ഒത്തു ചേരുകയാണ്.

75 മണിക്കൂര്‍ നീളുന്ന പ്രതിഷേധമാണ് കർഷക നേതാവ് രാകേഷ് ടികൈത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നത്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. മൂന്ന് ദിവസത്തിലധികം  നീളുന്ന പ്രതിഷേധത്തില്‍  31 കര്‍ഷക സംഘടനകളിലെ അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.  പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ അതിർത്തി ജില്ലകളിൽ നിന്നുള്ള കർഷകർ ഈ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം നടക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാരും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് വിന്യസിച്ചിരിയ്ക്കുന്നത്. 

Also Read:  Covid Update: കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നു, വിമാനയാത്രാ നിയമങ്ങൾ കർശനമാക്കി DGCA 

കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിലുണ്ടായ ആക്രമണത്തില്‍ നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. 

കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 75 മണിക്കൂര്‍ നീളുന്ന പ്രതിഷേധം സംഘടിപ്പിച്ചിരിയ്ക്കുന്നത്.  

ഇതുകൂടാതെ,  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ പുറത്താക്കണം, പരിക്കേറ്റ കർഷകർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം, ജില്ലകളില്‍  വിള സംഭരണ ​​കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക, കർഷകർക്ക് ജലസേചനത്തിന് സൗജന്യ വൈദ്യുതി ലഭ്യമാക്കുക, വനംവകുപ്പിൽ നിന്ന് കർഷകർക്ക് ലഭിച്ച നോട്ടീസ് റദ്ദാക്കി ആ ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിയ്ക്കുന്നുണ്ട്.

പാര്‍ലമെന്‍റ്  പാസാക്കിയ കര്‍ഷക ബില്ലിനെതിരെ ഒരു  വര്‍ഷം നീളുന്ന പ്രക്ഷോഭമാണ് കര്‍ഷക  സംഘടനകള്‍ നടത്തിയത്.  പ്രതിഷേധത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News