ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 01:53 PM IST
  • കുട്ടികള്‍ വിഷവാതകം ശ്വസിച്ചാണ് മരിച്ചത് എന്നാണ് റിപ്പോർട്ട്
  • ഡോക്ടറുടെ ഭാര്യയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു
  • ഡോക്ടർ കുടുംബത്തോടൊപ്പം താമസിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്
ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ റെനിഗുണ്ടയിൽ പുതുതായി നിർമിച്ച സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ടും കുട്ടികള്‍ക്കും ദാരുണാന്ത്യം. ഡോക്ടർ കുടുംബത്തോടൊപ്പം താമസിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. രവിശങ്കർ റെഡ്ഡിക്കും മകനും മകൾക്കും സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടപ്പെട്ടു. ഭാര്യ ഡോ.അനന്ത ലക്ഷ്മിയെയും അമ്മയെയും നാട്ടുകാർ രക്ഷപ്പെടുത്തി. 

ക്ഷേത്ര നഗരമായ തിരുപ്പതിക്ക് സമീപം റെനിഗുണ്ടയിലെ ഭഗത് സിംഗ് നഗറിലെ  ആശുപത്രിയിൽ പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. അടുത്തിടെ തുറന്ന ആശുപത്രിയിൽ കിടപ്പുരോഗികൾ ഉണ്ടായിരുന്നില്ല. കുട്ടികൾക്കുള്ള ആശുപത്രിയാണിത്.

അഗ്നിശമന സേനാംഗങ്ങൾ ഭരത് (12), കാർത്തിക (15) എന്നിവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ രക്ഷിക്കാനായില്ല. കുട്ടികള്‍ വിഷവാതകം ശ്വസിച്ചാണ് മരിച്ചത് എന്നാണ് റിപ്പോർട്ട്. ഡോക്ടറുടെ ഭാര്യയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. സംഭവസ്ഥലത്ത് രണ്ട് ഫയർ ടെൻഡറുകൾ ആശുപത്രിയിലെത്തി തീ അണച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News