New Delhi: Delhi NCR-ല്‍ മണ്‍സൂണ്‍ ശക്തമായി. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടര്‍ന്നിരുന്ന കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചിരിയ്ക്കുകയാണ്.
തലസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മണ്‍സൂണ്‍ ശക്തമാവുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം ഉച്ചവരെ ശക്തമായ മഴയാണ് പ്രവചിച്ചിരിയ്ക്കുന്നത്.
Also Read: Kerala Weather Report: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്!
തലസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് ഡൽഹി പൊലീസും ട്രാഫിക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. IMDയുടെ റിപ്പോർട്ട് അനുസരിച്ച്, ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലിനൊപ്പം തീവ്രതയുള്ള മഴയുണ്ടാകുമെന്ന് ഡൽഹി പോലീസ് ട്വീറ്റ് ചെയ്തു. അതുകൊണ്ട് തന്നെ മഴ മുന്നില്‍ക്കണ്ട് യാത്രയ്ക്ക് തയ്യാറെടുക്കാന്‍ ഡൽഹി പോലീസ് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.
#WATCH | Delhi witnesses rainfall in several parts of the national capital. Visuals from Krishi Bhavan pic.twitter.com/tibB78vccN
— ANI (@ANI) July 12, 2022
തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞും തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്. ജൂൺ 30-ന് ഡൽഹിയിൽ മൺസൂൺ എത്തിയെങ്കിലും കഴിഞ്ഞ 10 ദിവസമായി കനത്ത മഴ ലഭിച്ചിരുന്നില്ല.
Traffic Alert
As per IMD report " "Thunderstorm with light to moderate intensity rain would occur over and adjoining areas of entire Delhi ". Commuters are advised to plan their journey accordingly.— Delhi Traffic Police (@dtptraffic) July 12, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...