Guru Chandra Yuti 2025: ഫെബ്രുവരിയിൽ വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കും. വ്യാഴം നിലവിൽ ഇടവത്തിലാണ് ഇവിടേക്ക് ചന്ദ്രനും എത്തും.
Guru Chandra Yuti On February 2025: വ്യാഴം നിലവിൽ ഇടവത്തിലാണ് ഇവിടേക്ക് ചന്ദ്രനും എത്തും. അതിലൂടെ പവർഫുൾ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചിലർക്ക് അവർ വിചാരിക്കാത്ത നേട്ടങ്ങളൂം അനുഭവങ്ങളും ഉണ്ടാകും.
Guru Chandra Yuti On February 2025: ഫെബ്രുവരിയിൽ വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കും. വ്യാഴം നിലവിൽ ഇടവത്തിലാണ് ഇവിടേക്ക് ചന്ദ്രനും എത്തും.
അതിലൂടെ പവർഫുൾ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചിലർക്ക് അവർ വിചാരിക്കാത്ത നേട്ടങ്ങളൂം അനുഭവങ്ങളും ഉണ്ടാകും.
Gajkesari Rajyog On Taurus: വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് രാശിമാറുന്നത്. അതുകൊണ്ടു തന്നെ ഒരു രാശി ചക്രം മൊത്തം പൂർത്തിയാകാൻ 12 വർഷത്തെ സമയെടുക്കും.
നിലവിൽ 12 വർഷത്തിന് ശേഷം വ്യാഴം ഇടവത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ഇവിടെ ചന്ദ്രനുമായി ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും.
ഫെബ്രുവരിയിലെ ചന്ദ്ര-വ്യാഴ സംയോജനമാണ് ഗജകേസരി രാജയോഗം സൃഷ്ടിക്കുന്നത്. ഫെബ്രുവരി 6 ന് പുലർച്ചെ 2:15 ന് ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കും. ഇവിടെ നേരത്തെ വ്യാഴം ഉണ്ട് ഇതിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും.
ഈ രാജയോഗം 12 രാശിക്കാരുടെ ജീവിതത്തിലും പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗം അടിപൊളിയായിരിക്കും. ആ ഭാഗ്യ രാശികളെ അറിയാം...
കർക്കടകം (Cancer): ഇവർക്ക് ഈ രാജയോഗത്തിലൂടെ ധനനേട്ടം ഉണ്ടാകും, ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്. ഇതിലൂടെ ഇവർക്ക് ബിസിനസ്സിൽ നേട്ടം, സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യവും നന്നാകും.
ഇടവം (Taurus); ഫെബ്രുവരി ആദ്യ ആഴ്ചയിൽ ഉണ്ടാകുന്ന രാജയോഗമാണിത്. അതും ഇടവത്തിലാണ് ഈ യോഗം രൂപപ്പെടുന്നതും. ഇതിലൂടെ ഇവരുടെ ആഗ്രഹങ്ങൾ നിറവേറും, ജോലികൾ പൂർത്തിയാകും, തൊഴിലിലും ബിസിനസിലും പുരോഗതി, ആരോഗ്യം നന്നായിരിക്കും.
ചിങ്ങം (Leo): ഗജകേസരി രാജയോഗം ചിങ്ങ രാശിക്കാർക്കും അനുകൂലം. ഈ സമയം ഇവരുടെ ആഗ്രഹങ്ങൾ നടക്കും, കരിയറിൽ വിജയം, ജോലിയിൽ ബഹുമാനം, ഉത്തരവാദിത്തങ്ങൾ വർധിക്കും, വ്യാപാരത്തിൽ അപ്രതീക്ഷിത നേട്ടം, സാമ്പത്തിക സ്ഥിതി മികച്ചതാകും, പ്രണയ ജീവിതം നന്നായിരിക്കും. കുടുംബ തർക്കങ്ങൾ പരിഹരിക്കും, പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കും.
കന്നി (virgo): ഈ യോഗം കന്നി രാശിക്കാർക്കും നല്ലതാണ്. നല്ല കുടുംബാന്തരീക്ഷമായിരിക്കും, ചില നല്ല വാർത്തകൾ ലഭിക്കും, സൗഹൃദം പ്രണയത്തിലാകും, മാനസിക സമ്മർദ്ദം കുറയും.
തുലാം (Libra): ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഈ സമയം ഇവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. പരിശ്രമങ്ങളും കഠിനാധ്വാനവും ഫലം നൽകും. യാത്രകളിലൂടെ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് വിദേശ ജോലിക്ക് സാധ്യത.
വൃശ്ചികം (Scorpio): ഗജകേസരി യോഗം ഇവർക്കും ഗുണഫലങ്ങൾ നൽകും. ഈ കാലയളവിൽ യാത്ര, വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം, പ്രണയം എന്നിവ നല്ലതായിരിക്കും. ജോലിയുള്ളവർക്ക് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള സമയം (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)