സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in വഴി അപേക്ഷ സമർപ്പിക്കാം. ബാങ്ക് റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഫെബ്രുവരി 28ന് ആരംഭിച്ചു.
ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15 ആണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ തസ്തികയിലേക്കുള്ള പരീക്ഷ മാർച്ചിലോ ഏപ്രിലിലോ നടത്തും. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 147 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ
സിഎം- ഐടി (ടെക്നിക്കൽ): 13 തസ്തികകൾ
എസ്എം- ഐടി (ടെക്നിക്കൽ): 36 തസ്തികകൾ
മാനേജർ- ഐടി (ടെക്നിക്കൽ): 75 തസ്തികകൾ
എഎം- ഐടി (ടെക്നിക്കൽ): 12 തസ്തികകൾ
സിഎം (ഫങ്ഷണൽ): അഞ്ച് പോസ്റ്റുകൾ
എസ്എം (ഫങ്ഷണൽ): ആറ് പോസ്റ്റുകൾ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷാ ഫീസ്
എല്ലാ ഉദ്യോഗാർഥികളും 1000 രൂപയും 18 ശതമാനം ജിഎസ്ടിയും അപേക്ഷാ ഫീസ് നൽകണം. പട്ടികജാതി/പട്ടികവർഗ/പിഡബ്ല്യുബിഡി ഉദ്യോഗാർഥികൾ/വനിതാ ഉദ്യോഗാർഥികൾ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...