ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു. ബിജെപി ദളിത് വിഭാഗം നേതാവ് ബാലചന്ദർ ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു.
It's a murder case involving previous enmity (angle). Eyewitnesses have spoken about the incident. We have formed a special team to arrest the accused.I have come here to see if there was a lapse of any sort..: Chennai CP Shankar Jiwal on the death of BJP functionary Balachandran pic.twitter.com/z7cThCQlZr
— ANI (@ANI) May 24, 2022
ചിന്താധ്രിപ്പെട്ടിൽവെച്ചാണ് (Chintadripet) അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ബാലചന്ദറിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുടെ സുരക്ഷയും നൽകിയിരുന്നു. രാത്രി ചിന്താരിപ്പെട്ടിലെ സാമിനായകൻ സ്ട്രീറ്റിൽ സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ സമീപത്തെ കടയിലേക്ക് ചായ കുടിയ്‌ക്കാനായി പോയ തക്കം നോക്കിയായിരുന്നു അക്രമി സംഘം എത്തിയത്.
ഇരു ചക്രവാഹനങ്ങളിൽ എത്തിയ അക്രമികൾ അദ്ദേഹത്തെ സുഹൃത്തുക്കളുടെ മുൻപിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാനായി സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തിയതും അക്രമികൾ ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലചന്ദറിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. പ്രതികൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.
ഇതിനിടയിൽ ബിജെപി നേതാക്കൾക്ക് നേരെ നിരന്തരമായുണ്ടാകുന്ന ആക്രമണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി. ഡിഎംകെ സർക്കാർ നിഷ്‌ക്രിയമാണ്. സാധാരണക്കാർക്ക് പോലീസിനെ കൊണ്ട് ഒരു ഉപകാരവും ഇല്ല. പാർട്ടിയ്‌ക്ക് നഷ്ടമായത് ഒരു കുടുംബാംഗത്തെയും രക്ഷകനെയുമാണ്. കൊലപാതകികളെ എത്രയും വേഗം പിടികൂടണമെന്നും അണ്ണാമലൈ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.