Afghanistan : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ മടങ്ങിയെത്തി; രക്ഷാദൗത്യം തുടരും

 വ്യോമസേവനയുടെ ഒരു വിമാനത്തിലും എയർ ഇന്ത്യയുടെ വിമാനത്തിലുമായി ആണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2021, 08:50 AM IST
  • വ്യോമസേവനയുടെ ഒരു വിമാനത്തിലും എയർ ഇന്ത്യയുടെ വിമാനത്തിലുമായി ആണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്.
  • രക്ഷാദൗത്യം ഇനിയും തുടരുമെന്ന് വിദേശ കാര്യാ മന്ത്രാലയം അറിയിച്ചിരുന്നു.
  • താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങളിലാണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്.
  • ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ സ്വദേശികളും മടങ്ങിയെത്തിയിട്ടുണ്ട്.
Afghanistan : അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ മടങ്ങിയെത്തി; രക്ഷാദൗത്യം തുടരും

Kabul : അഫ്ഗാനിസ്ഥാനിൽ (Afghanistan) കുടുങ്ങിപ്പോയത് 222 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. വ്യോമസേവനയുടെ ഒരു വിമാനത്തിലും എയർ ഇന്ത്യയുടെ വിമാനത്തിലുമായി ആണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്. രക്ഷാദൗത്യം ഇനിയും തുടരുമെന്ന് വിദേശ കാര്യാ മന്ത്രാലയം അറിയിച്ചിരുന്നു. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള വിമാനങ്ങളിലാണ് ആളുകളെ തിരിച്ചെത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ (Nepal) സ്വദേശികളും മടങ്ങിയെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ (Afghanistan) നിന്ന് 135 പേരെ അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിക്കുകയും അവിടെ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിക്കുകയും ആയിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ ഗുരുതരമായി കൊണ്ടിരിക്കുകയാണ്.

ALSO READ: Afghanistan: ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് താലിബാൻ

  തിരിച്ച്ചെത്തുന്ന ജനങ്ങൾ തിരിച്ചെത്തുന്ന ഉടൻ തന്നെ ആർടിപിസിആർ (RT PCR) ടെസ്റ്റുകൾക്ക് വിധേയരാകണമെന്ന് അറിയിച്ചിട്ടുണ്ട്.  150 പേരെ താലിബാൻ തടഞ്ഞുവച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് താലിബാൻ (Taliban) രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ വിശദീകരിച്ചു.

ALSO READ: Afghanistan ലേക്ക് Taliban മടങ്ങിയെത്തുന്നത് സ്ത്രീകളുടെ അവകാശങ്ങളെ രൂക്ഷമായി ബാധിക്കുമെന്ന് America യുടെ റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ (Air Force ) രണ്ടാമത്തെ വിമാനം പുറപ്പെട്ടത്തിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വന്നത്. നിലവിൽ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ ചുമതല യുഎസ് സൈന്യത്തിനാണ്. ഇന്ത്യക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി അമേരിക്ക നിഷേധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ALSO READ: Anti-Taliban Force: താലിബാൻ തീവ്രവാദികളിൽ നിന്ന് മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ വിരുദ്ധ സേന

അതേസമയം കാബൂൾ വിമാനത്താവള പരിസരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പൗരന്മാർ ഒരിക്കലും ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാത്താവളത്തിലേക്ക് എത്താൻ ശ്രമിക്കരുതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ റിപ്പോർട്ടിനെ തുടർന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നത് വിവിധ രാജ്യങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News