Nagaland Civilian Deaths : നാഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 പേർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

കൂടാതെ 2 ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തു. വിഘടനവാദികളാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 11:28 AM IST
  • ഇന്നലെ രാത്രിയോടെയാണ് നാഗാലാന്റിലെ മോൺ ജില്ലയിൽ സംഭവം നടന്നത്.
  • ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണർക്ക് നേരെ സുരക്ഷാസേന (Security Forces) വെടിയുതിർക്കുകയായിരുന്നു.
  • കൂടാതെ 2 ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തു. വിഘടനവാദികളാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.
  • സംഭവത്തെ തുടർന്ന് നാഗാലാ‌ൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Nagaland Civilian Deaths : നാഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 പേർ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

New Delhi : നാഗാലാന്റിൽ (Nagaland) സുരക്ഷാ സേനയുടെ വെടിയേറ്റ് 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് നാഗാലാന്റിലെ മോൺ ജില്ലയിൽ സംഭവം നടന്നത്. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണർക്ക് നേരെ സുരക്ഷാസേന (Security Forces) വെടിയുതിർക്കുകയായിരുന്നു. കൂടാതെ 2 ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തു. വിഘടനവാദികളാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് നാഗാലാ‌ൻഡ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോൺ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മരണപ്പെട്ടവർ ഖനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. ഇന്നലെ ജോലി കഴിഞ്ഞ് ട്രക്കിൽ മടങ്ങുന്ന വഴിക്കായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ALSO READ : Farmers protest | കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം; തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കൾ

പ്രതിഷേധവുമായി എത്തിയ ജന്നാണ് സുരക്ഷാ  അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. അതേസമയം ശക്തമായ സാഹചര്യത്തിൽ  പ്രതിഷേധക്കാരുടെ നേരെ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം ആണെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആവശ്യപ്പെട്ടു. 

ALSO READ : Viral News| അത് പറക്കും തളികയോ? രാത്രിയിൽ ഇന്ത്യയിൽ കണ്ട അത്ഭുത വെളിച്ചത്തിന് പിന്നിൽ

സംഭവത്തിൽ ആർമിയും ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നും, കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. സംഭവത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടതായി ആർമി അറിയിച്ചു. നാഗാ ഗ്രൂപ്പായ എൻഎസ്‌സിഎൻ(കെ)യുടെയും ഉൾഫയുടെയും ശക്തികേന്ദ്രമാണ് സംഭവം നടന്ന മോൺ പ്രദേശം.

ALSO READ : Indian navy day 2021 | രാജ്യത്തിന്റെ അഭിമാനമായി നാവികസേന; ഇന്ന് ഇന്ത്യൻ നാവികസേനാ ദിനം

കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. സംസ്ഥാന സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News