നമ്മുടെ മുറ്റത്ത് ധാരാളം കണ്ട് വരുന്ന ചെടിയാണ് തുളസി. നമ്മൾ തുളസി വീട്ട് മുറ്റത്ത് വളർത്താറുമുണ്ട്. ഒരുപാട് ഔഷധഗുണങ്ങളുള്ള തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാൻക്റ്റം എൽ എന്നാണ്. ബ്രോങ്കൈറ്റിസ്, ഛർദ്ദിൽ , കണ്ണിന്റെ രോഗങ്ങൾ, കഫം എന്നിങ്ങനെ ഒരുപാട് രോഗങ്ങൾക്ക് പരിഹാരമാണ് തുളസി. ഇത് കൂടാതെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും തുളസി സഹായിക്കും.
ഹിന്ദു മത ഗ്രന്ഥങ്ങളിൽ തുളസിയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. അതുപോലെ ആയൂർവേദത്തിലും തുളസി ചെടിയുടെ പ്രത്യേകത പരാമർശിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സ വിധി പ്രകാരം തുളസി ചെടിയിൽ ധാരാളം ഔഷധഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ദിവസവും തുളസി കഴിക്കുന്നതും, തുളസിയിട്ട് ആവി പിടിക്കുന്നതും. രോഗങ്ങളെ അകറ്റാൻ സഹായിക്കും. തുളസിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെ?
ALSO READ: ഒരു അഫേസിയ മാസം കൂടി പടിയിറങ്ങുന്നു; അറിയാം മസ്തിഷ്കാഘാതത്തെയും ആശയവിനിമയശേഷി തകരാറിനേയും കുറിച്ച്
അണുബാധ പ്രതിരോധിക്കും
തുളസിക്ക് പെട്ടന്ന് മുറിവ് ഉണക്കാനും, അണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കാനും ഉള്ള കഴിവുണ്ട്. തുളസിക്ക് ആൻറി ബാക്ടീരിയൽ ആൻറിവൈറൽ, ആന്റിഫംഗൽ കഴിവുകളുണ്ട്. കൂടാതെ നീര് കുറയ്ക്കാനും, ഒരു പരിധി വരെ വേദന കുറയ്ക്കാനും തുളസിക്ക് സാധിക്കും. മുറിവിനെ കൂടാതെ വായ്പ്പുണ്ണ്, മുഖക്കുരു എന്നിവയ്ക്കും തുളസി പരിഹാരമാകാറുണ്ട്.
കഫം
തുളസിയിൽ കാണുന്ന കാമ്പീൻ, സിനിയോൾ, യൂജെനോൾ എന്നീ വസ്തുക്കൾ കഫത്തെ അലിയിച്ച് കളയാൻ സഹായിക്കും. തുളസി തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, ഇൻഫ്ലുവൻസ, ചുമ , ജലദോഷം എന്നീ രോഗങ്ങളെല്ലാം കുറയ്ക്കാൻ സഹായിക്കും.
പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കും
നമ്മുടെ ശരീരത്തെ പിരിമുറുക്കവുമായി പൊരുത്തപ്പെടാനും മാനസിക സന്തുലിതാവസ്ഥയിലെത്താനും സഹായിക്കുന്ന എലമെന്റാണ് അഡാപ്റ്റോജൻ. തുളസി ഒരു അഡാപ്റ്റോജനായി പ്രവർത്തിക്കാറുണ്ട്. തുളസിക്ക് പലതരത്തിലുള്ള പിരിമുറുക്കാത്തെ കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആന്റിഡിപ്രെസന്റ്‌സിന്റ മരുന്നുകളിൽ കണ്ട് വരുന്ന ഗുണങ്ങൾ തുളസിയിലുമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രമേഹം കുറയ്ക്കും
നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെങ്കിൽ തുളസി ഉപയോഗിക്കുന്നത് രക്തത്തിലെ പ്രമേഹം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കൂടുന്നതും രക്തത്തിൽ അമിതമായി ഇൻസുലിന്റെ അളവ് കൂടുന്നത് തടയാനും ഇൻസുലിൻ പ്രതിരോധവും രക്തസമ്മര്ദവും കുറയ്ക്കാനും തുളസി സഹായിക്കും.
തുളസിയില കഴിക്കേണ്ട രീതി
ആയുർവേദ വിദഗ്ധൻ ഡോ. അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ തുളസിയിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ കെ, മാംഗനീസ്, ആന്റി ഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. തുളസി ഇലകൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. രാവിലെ 4-5 തുളസിയില പറിച്ചെടുത്ത് കഴുകി കഴിക്കാം. അതുപോലെ ഇത് ചായയിലും ഭക്ഷണത്തിലും ചേർത്തൂം കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...