Silent killer diseases: ഈ 5 രോഗങ്ങൾ നിശബ്ദ കൊലയാളികളാണ്; തിരിച്ചറിയാൻ വൈകിയാൽ അപകടം!

5 Silent killer diseases: മോശം ജീവിതശൈലി മൂലമാണ് ചില മാരകമായ രോഗങ്ങൾ ഉണ്ടാകുന്നതെന്ന് നിസംശയം പറയാം. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 04:02 PM IST
  • ഉയർന്ന കൊളസ്ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്.
  • ഹൈപ്പർടെൻഷൻ ഉയർന്ന രക്തസമ്മർദ്ദം എന്നും അറിയപ്പെടുന്നു.
  • നിശബ്ദ കൊലയാളിയായി കണക്കാക്കപ്പെടുന്ന രോ​ഗമാണ് ക്യാൻസ‍ർ.
Silent killer diseases: ഈ 5 രോഗങ്ങൾ നിശബ്ദ കൊലയാളികളാണ്; തിരിച്ചറിയാൻ വൈകിയാൽ അപകടം!

ജീവിത ശൈലി മാറിയതോടെ ആളുകൾക്ക് ഏത് രോ​ഗവും എപ്പോൾ വേണമെങ്കിലും പിടിപെടാമെന്ന അവസ്ഥയാണ്. വായുവിലുള്ള വൈറസുകൾ, വിവിധ വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ എന്നിവ അറിയാതെ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് പ്രതിരോധശേഷി ദുർബലമാക്കുന്നു. തുടർന്ന് ശരീരത്തിൽ  രോഗങ്ങൾ പിടിമുറുക്കുന്നു.

മോശം ജീവിതശൈലി മൂലമാണ് ചില രോഗങ്ങൾ ഉണ്ടാകുന്നത്. അതേസമയം ക്യാൻസർ പോലെയുള്ള രോഗങ്ങൾ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച കാരണം ദീർഘകാലത്തേക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും ക്രമേണ ശരീരത്തെ ഉള്ളിൽ നിന്ന് നശിപ്പിക്കാൻ തുടങ്ങും. നിശബ്ദ കൊലയാളികളായാണ് ഇത്തരം രോഗങ്ങളെ കാണുന്നത്. അത്തരത്തിലുള്ള 5 നിശബ്ദ കൊലയാളി രോഗങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

ALSO READ: യുകെയിൽ അതിവേഗം പടരുന്ന പുതിയ കോവിഡ് വേരിയന്റിന്റെ അടയാളങ്ങളും ലക്ഷണങ്ങളും ചികിത്സയും അറിയാം

1. ഹൈപ്പർടെൻഷൻ

ഹൈപ്പർടെൻഷൻ ഉയർന്ന രക്തസമ്മർദ്ദം എന്നും അറിയപ്പെടുന്നു. എന്താണ് രക്തസമ്മർദ്ദം എന്ന് ആദ്യം പരിശോധിക്കാം. ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ ധർമ്മം. ചില സമയങ്ങളിൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയും രക്തം കടന്നുപോകുന്നു. എന്നാൽ സമ്മർദ്ദവും മറ്റ് കാരണങ്ങളും കാരണം ഹൃദയം രക്തം പമ്പ് ചെയ്യുന്ന വേഗത വർദ്ധിപ്പിക്കുന്നു. ഇതിനെയാണ് ഉയർന്ന രക്തസമ്മർദ്ദം എന്ന് വിളിക്കുന്നത്. താഴ്ന്ന രക്തസമ്മർദ്ദം 80 mmHg ഉം ഉയർന്നത് 120 mmHg ഉം ആയിരിക്കണം. എന്നാൽ പലപ്പോഴും ചിലരുടെ രക്തസമ്മർദ്ദം 180 മുതൽ 200 mmHg വരെ വർദ്ധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, അതായത് ഹൈപ്പർടെൻഷന്റെ അവസ്ഥയാണിത്. ഈ സാഹചര്യം ആശങ്കാജനകമാണ്. രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും അതിന്റെ ലക്ഷണങ്ങൾ അറിയാതിരിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടാണ് ഈ രോഗത്തെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. ഇത് മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

2. കൊളസ്ട്രോൾ 

ഉയർന്ന കൊളസ്ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്. ഈ രോഗം അപകടകരമായ നിലയിലെത്തുന്നതുവരെ, രോഗിയിൽ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ല. രക്തത്തിൽ ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ എന്ന ഫാറ്റി പദാർത്ഥം അമിതമായി അടിഞ്ഞുകൂടുമ്പോഴാണ് ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടാകുന്നത്. ജങ്ക് ഫുഡ്, മദ്യപാനം, മോശം ജീവിതശൈലി, പുകവലി തുടങ്ങിയ ശീലങ്ങളാണ് ഇതിന് പ്രധാന കാരണം. ഇക്കാരണത്താൽ, ഹൃദയാഘാത സാധ്യത ഗണ്യമായി വർദ്ധിക്കുന്നു.

3. പ്രമേഹം

ഒരു രോഗിക്ക് രക്തത്തിൽ ഉയർന്ന ഗ്ലൂക്കോസ് അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് ഉണ്ടാകുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. പാൻക്രിയാസ് വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഇത് സംഭവിക്കുന്നു. പ്രമേഹം ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. മിക്ക കേസുകളിലും, രോഗികൾക്ക് പ്രമേഹമുണ്ടെന്ന് അറിയാൻ കഴിയാറില്ല. കഠിനമായ ലക്ഷണങ്ങൾ പ്രത്യക്ഷമാകുമ്പോൾ മാത്രമാണ് അത് തിരിച്ചറിയപ്പെടുന്നത്.  

4. ക്യാൻസർ

രോഗലക്ഷണങ്ങൾ പുറത്തുവരുന്നത് വരെ ഒരു നിശബ്ദ കൊലയാളിയായി കണക്കാക്കപ്പെടുന്ന രോ​ഗമാണ് ക്യാൻസ‍ർ. സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, വൻകുടൽ ക്യാൻസർ, അണ്ഡാശയ ക്യാൻസർ, ശ്വാസകോശ ക്യാൻസർ എന്നിവയുൾപ്പെടെ മിക്ക അർബുദങ്ങളും നിശബ്ദമാണ്. അതായത് അവ ദീർഘകാലത്തേക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. കൃത്യമായ നിരീക്ഷണത്തിന് ശേഷമേ ഇതിനെക്കുറിച്ച് അറിയാൻ കഴിയൂ. ക്യാൻസർ സ്ഥിരീകരിച്ചാൽ ഉടൻ ചികിത്സ ആരംഭിക്കണം.

5. ഫാറ്റി ലിവർ

ഫാറ്റി ലിവർ രോഗം രണ്ട് തരത്തിലാകാം. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. മദ്യപാനവുമായി ബന്ധമില്ലാത്ത ഒരു തരം ഫാറ്റി ലിവർ രോഗമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ. അതേസമയം, അമിതമായ മദ്യപാനം മൂലമാണ് ആൽക്കഹോൾ ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. ഫാറ്റി ലിവർ രോഗം പതുക്കെ വികസിക്കുന്നു. അതിന്റെ ലക്ഷണങ്ങൾ വളരെക്കാലത്തേയ്ക്ക് പ്രത്യക്ഷമാകില്ല. ഇത് നിശബ്ദ കൊലയാളിയായി ശരീരത്തിൽ  പ്രവർത്തിക്കുന്നു. ഇത് രോഗിക്ക് മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ മറ്റ് ഗുരുതരമായ കരൾ അണുബാധകൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News