നല്ല ഉറക്കവും നല്ല ഭക്ഷണവും അതൊരു വലിയ കാര്യം തന്നെയാണ് നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ തന്നെ നമ്മുടെ ശാരീരിക പ്രശ്നങ്ങൾ പകുതി കുറയും. അത് നല്ല ഉറക്കത്തിലേക്ക് എത്തിക്കും എന്നതും ഉറപ്പാണ്. ഇനി പലപ്പോഴും നല്ല ഭക്ഷണം എന്നത് പ്രശ്നാമായി മാറാം. അതിന് ചെയ്യേണ്ടത് ചില പൊടിക്കൈകളാണ് അവയെ പറ്റി നോക്കാം.
ചെറി ജ്യൂസ്
വിവിധ നിറങ്ങളിൽ വരുന്ന ചെറിയുടെ രുചി മധുരമോ പുളിയോ ഒക്കെയും ആകാം. ചെറികളിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ നിങ്ങളെ ഉറങ്ങാൻ സഹായിക്കുന്ന ഒരു ഘടകമാണെന്ന് വിശ്വസിക്കുന്നു.
ചമോമൈൽ
ഒരു തരം പുഷ്പമാണ് ചമോമൈൽ , ആസ്റ്ററേസിയാണ് ഇവയുടെ വർഗം. ഈ ചെടിയുടെ ചായ നൂറ്റാണ്ടുകളായി എല്ലാവരും ആസ്വദിക്കുന്നുണ്ട്. ജലദോഷത്തിന്റെ ലക്ഷണങ്ങളിൽ നിന്നുള്ള ആശ്വാസം, ശരീര വീക്കം കുറയ്ക്കൽ, ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഇത് നൽകുന്നുണ്ട്. ചമോമൈൽ പൂക്കൾ ചൂടുവെള്ളത്തിൽ ഇട്ട് ചായ തിളപ്പിച്ച് കുടിക്കാം.
ചൂടു പാൽ
പലരും രാത്രി ഉറങ്ങും മുൻപ് ചൂടു പാൽ കുടിക്കുന്നു. ഇത് ഉറക്കത്തിന് ഗുണം ചെയ്യും എന്നാണ് കണ്ടെത്തൽ. പണ്ട് കാലം മുതൽ ഇത്തരമൊരു പൊടിക്കൈ ആളുകൾ പിൻതുടരാറുണ്ട്.
ഏത്തപ്പഴം ആൽമണ്ട് സ്മൂത്തി
പൊട്ടാസ്യവും മംഗ്നീഷ്യവും ധാരാളം അടങ്ങിയിരിക്കുന്നതാണ് ഏത്തപ്പഴം ആൽമണ്ട് സ്മൂത്തി. റിലാക്സേഷനും നല്ല ഉറക്കത്തിനും ബെസ്റ്റാണ്.
പെപ്പർമിന്റ് ടീ
ഔപചാരികമായി ലാമിയേസീ എന്നറിയപ്പെടുന്ന പുതിന കുടുംബത്തിൽപ്പെട്ടതാണിത്. ഇതിൽ പെപ്പർമിന്റും ഉൾപ്പെടുന്നു. അലർജിയെ പ്രതിരോധിക്കാനുള്ള എല്ലാ ഘടകങ്ങളും പെപ്പർമിൻറ് ചായയിൽ ഉണ്ടെന്ന് കരുതപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...