Cotton Dress ൽ വേനലിനെ വരവേറ്റ് Shraddha Kapoor; വില 14,500 രൂപ

പുതു പുത്തൻ സ്റ്റൈലുകളിൽ ഇന്റെനെറ്റിൽ (Internet) തരംഗം സൃഷ്ഠിക്കാൻ എന്നും മുന്നിൽ നിൽക്കുന്ന ഒരു നടിയാണ് ശ്രദ്ധ കപൂർ. അങ്കിത സ്റ്റുഡിയോസിന്റെ ജംഗിൾ ബാർബി കളക്ഷനിലുള്ള ഡ്രെസ്സാണ് ശ്രദ്ധ ധരിച്ചിരുന്നത് .

Written by - Zee Malayalam News Desk | Last Updated : Mar 14, 2021, 02:18 PM IST
  • പുതു പുത്തൻ സ്റ്റൈലുകളിൽ ഇന്റെനെറ്റിൽ (Internet) തരംഗം സൃഷ്ഠിക്കാൻ എന്നും മുന്നിൽ നിൽക്കുന്ന ഒരു നടിയാണ് ശ്രദ്ധ കപൂർ
  • അങ്കിത സ്റ്റുഡിയോസിന്റെ ജംഗിൾ ബാർബി കളക്ഷനിലുള്ള ഡ്രെസ്സാണ് ശ്രദ്ധ ധരിച്ചിരുന്നത് .
  • ദിവസങ്ങൾക്ക് മുമ്പ് മാസി പദ്‌മിനി കോലാപുരി (Padmini Kolapure) ഡിസൈൻ ചെയ്‌ത ലെഹങ്കയിൽ അതിസുന്ദരിയായി ശ്രദ്ധ കപൂർ എത്തിയിരുന്നു.
  • ശ്രദ്ധ കപൂറിന്റെ പുറത്തിറങ്ങാനിരിക്കും ഏറ്റവും പുതിയ ചിത്രം നാഗിൻ ആണ്.
Cotton Dress ൽ വേനലിനെ വരവേറ്റ് Shraddha Kapoor; വില 14,500 രൂപ

Mumbai: പുതു പുത്തൻ സ്റ്റൈലുകളിൽ ഇന്റെനെറ്റിൽ (Internet) തരംഗം സൃഷ്ഠിക്കാൻ എന്നും മുന്നിൽ നിൽക്കുന്ന ഒരു നടിയാണ് ശ്രദ്ധ കപൂർ (Shraddha Kapoor). ഇപ്പോൾ വേനൽ കാലമെത്തിയതോടെ പുത്തൻ സ്‌റ്റൈലുമായി എത്തിയിരിക്കുകയാണ് ശ്രദ്ധ കപൂർ. തന്റെ ഇൻസ്റാഗ്രാമിലാണ് ഈ ബോളിവുഡ് നടി ലിലിയാക് നിറത്തിലെ ഓഫ് ഷോൾഡർ ഡ്രെസ്സിലുള്ള ഫോട്ടോകൾ പങ്ക് വെച്ചത്. 

ചിത്രം പങ്ക് വെച്ചപ്പോൾ തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു.   അങ്കിത സ്റ്റുഡിയോസിന്റെ ജംഗിൾ ബാർബി കളക്ഷനിലുള്ള ഡ്രെസ്സാണ് ശ്രദ്ധ ധരിച്ചിരുന്നത് . വേനൽ (Summer) കാലത്തിന് ഏറ്റവും ചേരുന്ന തരത്തിലുള്ള വസ്ത്രമായിരുന്നുവത്. ഈ ട്രപ്പീസ് ഡ്രെസ്സിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഡീക്കൻസ്ട്രക്ടഡ് പാറ്റെൺസും  ഫ്രില്ലുകളുള്ള ഹെമും, സ്ലീവുകളുമാണ്. 

ALSO READ: മൂന്ന് വട്ടം ചാടി ലക്ഷ്യം കണ്ടില്ല, അത്മവിശ്വസം കൈവിടാതെ പിന്നോട്ടില്ലെന്ന് ഉറച്ച് നാലമത് കൃത്യമായ ലാൻഡിങ്, ഒരു അ‍ഞ്ച് വയസുകാരിയുടെ നേട്ടം, കാണാം വീഡിയോ

ഡ്രെസ്സിനെ കൂടുതൽ സ്റ്റൈലിഷ് ആകാൻ ശ്രദ്ധ ഉപയോഗിച്ചത് ഒരു വെള്ളി നിറത്തിലെ ചങ്ങല പോലുള്ള ബെൽറ്റായിരുന്നു. അതിന്റെ കൂടെ ന്യുഡ് മേക്ക് അപ്പും നല്ല ബീച്ച് വേവി സ്റ്റൈലും കൂടിയായപ്പോൾ ഡ്രെസ്സിന്റെ (Dress) ഭംഗി ഒന്ന് കൂടി വർധിച്ചു.  കൂടെ ശ്രദ്ധയുടെ ലൂക്കും കൂടെ ചേർന്നാൽ തരംഗം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.

ഈ ട്രപ്പീസ് ഡ്രസിന്  അങ്കിത സ്റ്റുഡിയോസിന്റെ ജംഗിൾ ബാർബി കളക്ഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വില 14,500 രൂപയാണ്.  ഈ ഡിസൈനറുടെ ഏറ്റവും കൂടുതൽ ശ്രദ്ധ ബേദിയെ ഡിസൈനുകളിൽ (Design) ഒന്ന് കൂടിയാണ് ഈ ട്രപ്പീസ് ഡ്രസ്. ഇത്  മറ്റ് പല നിറങ്ങളിലും ലഭ്യമാണ്. ഡാർക്ക് പച്ച, വെള്ള സീബ്ര പ്രിന്റോഡ് കൂടിയതും, പീച്ച് നിറത്തിലും ഇത് ലഭ്യമാണ്. ഈ ഡ്രെസ്സുകളുടെയെല്ലാം പ്രത്യേകത അതിലെ ഫ്ലോറൽ പ്രിന്റുകളാണ്.

ALSO READ: Urinary Tract Infection: ലക്ഷണങ്ങളും പരിഹാരവും തുടങ്ങി അറിയേണ്ടതെല്ലാം

ഇതിനോടൊപ്പം തന്നെ നടി ചാറ്റും, സേവ് പുരിയും മറ്റും കഴിക്കുന്ന ഒരു വീഡിയോയും പങ്ക് വെച്ചിരുന്നു. ഈ വീഡിയോക്ക് നിങ്ങൾക്കും ഞങ്ങളോടൊപ്പം വരം എന്ന കുറിപ്പാണ് നടി ഇട്ടിരുന്നത്. ഇതിന് മുമ്പ് ശ്രദ്ധ ഇൻസ്റാഗ്രാമിലൂടെ (Instagram) പങ്ക് വെച്ച ചിത്രങ്ങൾ വൻ ജനശ്രദ്ധ നേടിയിരുന്നു. പുതിയ ഫാഷനുകൾ അറിയുന്നതിനായി ശ്രദ്ധയുടെ പുതിയ ചിത്രങ്ങൾ കാത്തിരിക്കുന്നവരും കുറവല്ല .

ദിവസങ്ങൾക്ക് മുമ്പ് മാസി പദ്‌മിനി കോലാപുരി (Padmini Kolapure) ഡിസൈൻ ചെയ്‌ത ലെഹങ്കയിൽ അതിസുന്ദരിയായി  ശ്രദ്ധ കപൂർ എത്തിയിരുന്നു. തന്റെ കസിൻ പ്രിയങ്ക ശർമ്മയുടെ വിവാഹത്തിനാണ് ഗോൾഡനും നീലയും കലർന്ന ലഹങ്ക ധരിച്ച് ശ്രദ്ധ എത്തിയത്. വിവാഹ ശേഷമുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ശ്രദ്ധ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ശ്രദ്ധയുടെ ആ ചിത്രങ്ങൾക്കും വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.

ALSO READ: പുതിയ സ്റ്റൈലിൽ Manushi Chhillar ; ബോഡി സ്യുട്ടിന്റെ വില 20,000 രൂപ

മാസി പദ്‌മിനി കോലാപുരിയുടെ പദ്‌മസീത എന്ന ബ്രാൻഡിന്റെ ലഹങ്കയാണ് (Lehenga) ശ്രദ്ധ ധരിച്ചത്. ഗോൾഡൻ കളർ ലഹങ്കയോടൊപ്പം വീതിയുള്ള ഗോൾഡൻ ബോർഡറോട് കൂടിയ നീല ദുപ്പട്ടയാണ് ശ്രദ്ധ ധരിച്ചത്. ദുപ്പട്ടയിൽ വിവിധ അലങ്കാരങ്ങളും തുന്നി ചേർത്തിരുന്നു. 

ശ്രദ്ധ കപൂറിന്റെ (Shraddha Kapoor) പുറത്തിറങ്ങാനിരിക്കും ഏറ്റവും പുതിയ ചിത്രം നാഗിൻ ആണ്. രൂപം മാറുന്ന നാഗകന്യക ആയി ആണ് ഈ ചിത്രത്തിൽ ശ്രദ്ധ എത്തുന്നത്. ഒക്ടോബറിലാണ് ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്ന് ശ്രദ്ധ ഫെബ്രുവരിയിൽ (February) അറിയിച്ചിരുന്നു. 

നാഗിൻ സംവിധാനം ചെയ്യുന്നത് വിശാൽ ഫ്യൂരിയയാണ്. സഫ്‌റോൺ ബ്രോഡ്കാസ്റ് ആൻഡ് മീഡിയ ലിമിറ്റഡിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ചിത്രം നിർമ്മിക്കുന്നത്.  പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കും. ടൈഗർ ഷിറോഫിനൊപ്പം (Tiger Shiroff) ബാഗി 3യിലാണ് അവസാനമായി അഭിനയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News