പ്രമേഹം ഇപ്പോൾ സർവ സാധാരണമായ ഒരു രോഗാവസ്ഥയാണ്. ജീവിതശൈലിയിലെ പ്രശ്‍നങ്ങളും, അമിത വണ്ണവും, ഭക്ഷണക്രമത്തിലെ പ്രശ്‍നങ്ങളും പലപ്പോഴും പ്രമേഹത്തിലേക്ക് നയിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹം പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്ന രോഗാവസ്ഥയല്ല. നിരന്തരമായ പരിചരണം ആവശ്യമുള്ള ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. പ്രമേഹരോഗികൾക്ക് പ്രകൃതിദത്തമായ ചില കാര്യങ്ങൾ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനാകും. അതുപോലെ തന്നെ നിങ്ങൾക്ക് പ്രമേഹ രോഗമുണ്ടെങ്കിൽ പച്ചക്കറികൾ കഴിക്കാനും ശ്രദ്ധിക്കണം
പ്രമേഹം നിയന്ത്രിക്കാനുള്ള ഒറ്റമൂലി തയ്യാറാക്കുന്ന വിധം
1) പച്ച മഞ്ഞളും പച്ച നെല്ലിക്കയുടെ തുല്യ അളവിൽ എടുത്ത്, അതിലേക്ക് കുറച്ച് തേനും ചേർക്കുക.
2) ഇവ മൂന്നും നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക
3) ഈ മിശ്രണം എന്നും രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇത് രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ALSO READ: Blood Sugar: ഈ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടോ? പഞ്ചസാരയുടെ അളവ് വർദ്ധിച്ചേക്കാം
മറ്റൊരു ഒറ്റമൂലി
1) നെല്ലിക്ക ഇടിച്ച് പിഴിഞ്ഞ് അതിന്റെ നീരെടുക്കുക
2) ഈ നീരിലേക്ക് കുറച്ച് മഞ്ഞൾ പൊടി ചേർക്കുക.
3) എന്നും രാവിലെ വെറും വയറ്റിൽ ഇത് കഴിക്കാം
ഇത് കൂടാതെ നെല്ലിക്കയും മഞ്ഞളും അരച്ച് ചേർത്ത് കഴിക്കുന്നതും, നെല്ലിക്ക കഷായം കുടിക്കുന്നതും വളരെ ഗുണകരമാണ്. നെല്ലിക്ക കഷായത്തിന് ഒപ്പം കുറച്ച് മഞ്ഞൾ പൊടിയും തേനും ചേർത്ത് കഴിക്കുന്നത് കൂടുതൽ ഗുണകരമാണ്.
പ്രമേഹം കുറയ്ക്കാനുള്ള മറ്റ് ചില വഴികൾ
ഇലക്കറികളും ക്രൂസിഫറസ് പച്ചക്കറികളും : പ്രത്യേകിച്ച് അന്നജം ഇല്ലാത്ത പച്ചക്കറികളും ഇലക്കറികളും പ്രമേഹരോഗികൾക്ക് ഇൻസുലിൻ വ്യതിയാനം ഉണ്ടാകുന്നത് തടയുന്നതിനും ഇൻസുലിൻ നില മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിനും വളരെ ഗുണം ചെയ്യും. കാബേജ്, ചീര, ബ്രൊക്കോളി, കോളിഫ്ലവർ, കോളാർഡ് ഗ്രീൻസ് എന്നിവ ഈ ഗ്രൂപ്പിൽ പെട്ടവയാണ്. വിറ്റാമിൻ എ, സി, ഇ, കെ, ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, കരോട്ടിനോയിഡുകൾ തുടങ്ങിയ മറ്റ് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഈ പച്ചിലകൾ പ്രമേഹ രോഗികള്‍ കഴിയ്ക്കുന്നത് ഉത്തമമാണ് .
ഫാറ്റി ഫിഷ് : സാൽമൺ (കോര), അയല, മത്തി, ട്യൂണ, ആങ്കോവീസ് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും മറ്റ് ഗുണകരമായ പോഷകങ്ങളുടെയും ഉറവിടമാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്.
അവോക്കാഡോ : അവോക്കാഡോകളിൽ അസാധാരണമാംവിധം കുറഞ്ഞ അളവിലാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളത്. ഇത് പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ്. ഈ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടുന്നത് തടയുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. അവ ഹൃദയത്തിന് ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ല ഉറവിടം കൂടിയാണ്, അതിനാൽ വീക്കം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദയ സങ്കീർണതകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...