മധുര പലഹാരങ്ങളേക്കാൾ കൂടുതൽ മലയാളികൾക്ക് പൊതുവേ ഇഷ്ടം പായസം തന്നെ. പായസമില്ലാത്ത സദ്യയെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. എങ്കിൽ അടുത്ത തവണ പുതിയൊരു പരീക്ഷണമായാലോ? വളരെ സ്വാദിഷ്ടമായ കാരമൽ പാൽപായസം ഉണ്ടാക്കി നോക്കൂ.
ആവശ്യമായവ
ബസുമതി അരി- 1/2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
പാൽ- 1 ലിറ്റർ
ഉണ്ടാക്കുന്ന രീതി
ആദ്യം ബസുമതി അരി വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിരാനായി മാറ്റി വെക്കുക. ശേഷം ചെറുതായി ഒന്ന് മിക്സിയിൽ വെള്ളമില്ലാതെ ചതച്ചെടുക്കുക (അരി അരഞ്ഞ് പോവാതെ സൂക്ഷിക്കണം). ഇനി ഒരു കുക്കറിൽ ഇനി ചെറു തീയിലിട്ട് പഞ്ചസാര കാരമലൈസ് ചെയ്യുക. പഞ്ചസാരയുടെ നിറം മാറി വന്നാൽ അതിലേക്ക് പാൽ ഒഴിക്കാം. പാലും കാരമലൈസ് ചെയ്ത പഞ്ചസാരയും നന്നായി ഇളക്കി കഴിഞ്ഞാൽ നേരത്തെ ചതച്ച അരി ഇതിലേക്കിട്ട് ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കുക.
ഇനി കുക്കർ അടച്ച് വെച്ച് 3 അല്ലെങ്കിൽ 4 വിസിൽ വരെ വേവിക്കുക. വിസിൽ വന്നതിന് ശേഷം തീ ഓഫ് ചെയ്ത് അൽപ നേരം കഴിഞ്ഞ് കുക്കർ തുറന്ന് നോക്കാം. ഇനി തീ ഓൺ ചെയ്ത പായസം ഇളക്കി അതിലേക്ക് പൊടിച്ച ഏലക്കാ ചേർക്കുക. ഇനി ഒരു മിനിറ്റിന് ശേഷം തീ ഓഫ് ചെയ്യുക. മറ്റൊരു പാനിൽ രണ്ട് നെയ്യ് ഒഴിച്ച് അതിൽ അണ്ടിപ്പരിപ്പ് ചേർത്ത് വറുത്തെടുക്കുക. ഇത് ചൂടുളള പായസത്തിലേക്ക് ഒഴിക്കുക. നല്ല അടിപൊളി കാരമൽ പാൽപായസം വളരെ പെട്ടെന്ന് തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...