പൈനാപ്പിൾ രുചികരമായ ഒരു ഫലമാണ്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ, പൈനാപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലർക്കും അറിയില്ല. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളും സംയുക്തങ്ങളും കൊണ്ട് സമ്പന്നമാണ്. പൈനാപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം.
നാരുകൾ: പൈനാപ്പിൾ നാരുകളുടെ മികച്ച ഉറവിടമാണ്, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പൈനാപ്പിളിലെ ഫൈബർ, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുന്നു.
ബ്രോമെലൈൻ: പൈനാപ്പിൾ ബ്രോമെലൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ബ്രോമെലൈന്‍ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പ്രോട്ടീൻ വിഘടിപ്പിക്കുന്നതിന് സഹായിക്കും. വ്യായാമം ചെയ്യുന്ന വ്യക്തികൾക്ക് ഇത് ഗുണം ചെയ്യും. കാരണം ഇത് പേശീവേദന കുറയ്ക്കാനും ശരീരത്തിൽ ഊർജം നിലനിർത്താനും സഹായിക്കും.
ജലാംശം: പൈനാപ്പിളിൽ ഏകദേശം 86 ശതമാനം ജലാംശമുണ്ട്. ഇത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നു. ഇത് ഉപാപചയ പ്രവർത്തനങ്ങളെ വേഗത്തിലാക്കും. പൈനാപ്പിൾ പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടമാണ്. ഇത് പേശികളുടെ ആരോഗ്യത്തിന് ഫലപ്രദമാണ്.
കലോറി: പൈനാപ്പിൾ കലോറി കുറഞ്ഞ ഫലമാണ്. എന്നാൽ, അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമാണ്. ഒരു കപ്പ് പൈനാപ്പിൾ കഷ്ണങ്ങളിൽ ഏകദേശം 82 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ തന്നെ ശരീരത്തിൽ അധിക കലോറി ഇല്ലാതെ തന്നെ പോഷകങ്ങൾ ലഭിക്കാൻ പൈനാപ്പിൾ സഹായിക്കും.
Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.