Benefits of Almonds: പോഷകങ്ങളുടെ കലവറയാണ് ബദാം. ഏറ്റവും പ്രശസ്തമായ നട്‌സുകളിൽ ഒന്നാണ് ഇത്. ലോകമെമ്പാടുമുള്ള ആളുകൾ ബദാമിന്‍റെ ഗുണങ്ങള്‍ അറിഞ്ഞ് അത് ആസ്വദിക്കുകയും ചെയ്യുന്നു.
ബദാം പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ബദാം. ബദാം പോഷകങ്ങളുടെ പവർ-പാക്ക് സ്രോതസ്സാണെന്നത് നിഷേധിക്കാനാവില്ല.
Also Read: Viral Video: മിനിറ്റുകള്‍ക്കകം ഫ്രഷ് ആയി മാറുന്ന ഉണങ്ങി വാടിയ പച്ചക്കറി...!!
ദിവസവും ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്.
Also Read: Health Alert for Women: 30 വയസിന് മുകളിലുള്ള സ്ത്രീകൾ ശ്രദ്ധിക്കേണ്ട 5 സുപ്രധാന പരിശോധനകൾ
എന്നാല്‍, ബദാം ശരിയായ രീതിയില്‍ കഴിയ്ക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ പോഷക ഗുണങ്ങള്‍ ലഭിക്കൂ.
ബദാം എങ്ങിനെ എപ്പോള്‍ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം?
കടുപ്പമേറിയ നട്‌സ് ആണ് ബദാം. അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍, ബദാം കഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
കുതിർത്ത ബദാം കഴിച്ച് ആരംഭിക്കുന്ന പ്രഭാതം പല തരത്തില്‍ നിങ്ങളെ സഹായിയ്ക്കും. ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും അതുവഴി ശരീര ഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.
ബദാം തലച്ചോറിന്‍റെ ശക്തി വർദ്ധിപ്പിക്കും. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബദാമിനെ "മസ്തിഷ്ക ഭക്ഷണം" എന്നാണ് വിളിയ്ക്കുന്നത്.
അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്. ബദാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...