മുടിയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളിൽ ഒന്നാണ് മുടി വരൾച്ച. വരണ്ട മുടിയെ ചികിത്സിക്കുന്നതിനായി പലരും സലൂണുകളിൽ നിന്ന് കെരാറ്റിൻ ചികിത്സകൾ നേടുന്നു. എന്നാൽ ഇത് താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. കൂടാതെ ഇതിലെ രാസവസ്തുക്കളുടെ ഉപയോഗം മുടിക്ക് ദോഷം ചെയ്യുമെന്നതിൽ സംശയമില്ല. എന്നാൽ ഇവിടെ പറയുന്ന വീട്ടുവൈദ്യം കൊണ്ട് വരണ്ട മുടിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാം. മാത്രമല്ല ഇതിന് അധികം ചിലവാക്കേണ്ടതില്ല.
സിൽക്ക് മുടിക്ക് തൈര് എങ്ങനെ ഉപയോഗിക്കാം?
തൈര് സാധാരണയായി ഭക്ഷണത്തിന്റെ ഭാഗമാണ്. തൈര് ആരോഗ്യത്തിനും ദഹനത്തിനും ഏറെ ഗുണം ചെയ്യും. എന്നിരുന്നാലും, മുടിയുടെ ആരോഗ്യത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
തൈര് മുടിയിൽ പുരട്ടാനുള്ള ഏറ്റവും നല്ല മാർഗം അത് കൊണ്ട് മുടി കഴുകുക എന്നതാണ്.ഇതു കൊണ്ട് മുടി കഴുകുന്നത് മുടി സിൽക്കിയും മിനുസമുള്ളതാക്കും. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു . മുടി നന്നായി വൃത്തിയാക്കുന്നു. മാത്രമല്ല, മുടിയെ മൃദുവാക്കുക മാത്രമല്ല, കട്ടിയായി വളരാനും സഹായിക്കുന്നു.
തൈര് വേരു മുതൽ അറ്റം വരെ പുരട്ടണം. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് തലമുടിയിൽ അൽപനേരം മസാജ് ചെയ്യുക. 10 മുതൽ 15 മിനിറ്റ് വരെ തൈര് തലയോട്ടിയിൽ വയ്ക്കുക. അതിനുശേഷം, മുടി വെള്ളത്തിൽ കഴുകുക. തൈര് ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷണര് പുരട്ടാം. ഇത് മുടിയെ കൂടുതൽ മനോഹരമാക്കുന്നു.
ALSO READ: മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും ഈ സുഗന്ധവ്യഞ്ജനങ്ങൾ
തൈരിൽ മുടി കഴുകുന്നതിന്റെ ഗുണങ്ങൾ
1. മുടികൊഴിച്ചിൽ തടയുന്നു.
2. താരൻ കുറയ്ക്കാൻ സഹായിക്കുന്നു.
3. മുടിക്ക് തിളക്കം നൽകുന്നു.
4. വെളുത്ത മുടി കറുപ്പിക്കാൻ സഹായിക്കുന്നു.
തൈരിൽ കാണപ്പെടുന്ന പോഷകങ്ങൾ
ലാക്റ്റിക് ആസിഡ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിൻ ഡി, എ, ബി-12, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...