Fennel Seed Water: വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരകം വെള്ളം കുടിയ്ക്കാം, ഗുണങ്ങള്‍ അറിയാം

Fennel Seed Water:  പലതരത്തില്‍ പെരുംജീരകം ഉപയോഗിക്കാം. അതായത്, കറികളില്‍ ചേര്‍ക്കാം അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച്  കുടിയ്ക്കാം. വെള്ളം തിളപ്പിച്ച്‌ കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ് എങ്കിലും രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.  

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 04:52 PM IST
  • പെരുംജീരകം വെള്ളം തിളപ്പിച്ച്‌ കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ് എങ്കിലും രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.
Fennel Seed Water: വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരകം വെള്ളം കുടിയ്ക്കാം, ഗുണങ്ങള്‍ അറിയാം

Fennel Seed Water: ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് പെരുംജീരകം. പെരുംജീരകം നമ്മുടെ ശരീരത്തെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും.

പെരുംജീരകം ഒരു  സുഗന്ധദ്രവ്യമായി നാം ഉപയോഗിക്കാറുണ്ട്. ഒപ്പം ഒരു വീട്ടുവൈദ്യമായും ഇത് ഉപയോഗിക്കുന്നു. വയറിലെ ചൂട് ശമിപ്പിക്കുന്നതിനൊപ്പം ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് പെരുംജീരകത്തിന് കഴിയും.

Also Read:   Good Sleep: ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ചെയ്യാം, ഗുണങ്ങള്‍ ഏറെ... 

 

പലതരത്തില്‍ പെരുംജീരകം ഉപയോഗിക്കാം. അതായത്, കറികളില്‍ ചേര്‍ക്കാം അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച്  കുടിയ്ക്കാം. വെള്ളം തിളപ്പിച്ച്‌ കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ് എങ്കിലും രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.  

Also Read:  Immunity Booster: പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം, നിങ്ങളുടെ അടുക്കളയിലെ അല്പം മഞ്ഞള്‍ മാത്രം മതി

രാവിലെ വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാം  

രാവിലെ പെരുംജീരകം വെള്ളം കുടിക്കുക, ദിവസം മുഴുവൻ ശരീരത്തില്‍  ജലാംശം നിലനിർത്താന്‍ ഇത് സഹായിയ്ക്കും. 
 
നിങ്ങൾ പ്രമേഹ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, പെരുംജീരകം വെള്ളം കുടിയ്ക്കാന്‍ മടിയ്ക്കേണ്ട. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഈ വെള്ളം നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും. ഇത് രാവിലെ വെറും വയറ്റിൽ കുടിയ്ക്കണം. 

ഛർദ്ദി, വയറിളക്കം, തലകറക്കം അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ പെരുംജീരകം വെള്ളം ഉത്തമമാണ്. കൂടാതെ, ക്ഷീണം അകറ്റുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

നിങ്ങൾക്ക് ദഹനം മെച്ചപ്പെടുത്തണമെങ്കിൽ, വെറും വയറ്റിൽ പെരുംജീരകം വെള്ളം കഴിക്കാം. ഗ്യാസ്, മലബന്ധം, വയറുവീർപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ നീക്കാൻ ഇത് ഉപയോഗപ്രദമാണ്. 

പെരുംജീരകം വെള്ളം  മെറ്റബോളിസത്തെ മെച്ചപ്പെടുത്താന്‍ സഹായകമാണ്. 

ശരീരഭാരം  കുറയ്ക്കാനും പെരുംജീരകം വെള്ളം കുടിക്കാം. ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. 
 
കാഴ്ചശക്തിയ്ക്കും പെരുംജീരകം വെള്ളം ഉത്തമം. കണ്ണുകളുടെ ബലഹീനത അകറ്റാൻ പെരുംജീരകം വെള്ളം വളരെ ഉപയോഗപ്രദമാകും. വൈറ്റമിൻ എയ്‌ക്കൊപ്പം, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പെരുംജീരകത്തിനുള്ളിൽ കാണപ്പെടുന്നു, ഇത് കണ്ണുകളുടെ ബലഹീനത ഇല്ലാതാക്കുക മാത്രമല്ല, കണ്ണുകളുടെ വീക്കം, എരിച്ചില്‍ തുടങ്ങിയവയില്‍നിന്നും ഏറെ ആശ്വാസം നൽകുകയും ചെയ്യും. 

ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം:  ചർമ്മപ്രശ്നങ്ങൾ ഇല്ലാതാക്കാൻ പെരുംജീരകം വെള്ളം വളരെ ഉപയോഗപ്രദമാണ്. വൈറ്റമിൻ സി പെരുംജീരകത്തിനുള്ളിൽ കാണപ്പെടുന്നു, ഇത് ചർമ്മത്തിന് തിളക്കം നൽകുമെന്ന് മാത്രമല്ല, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പാടുകളിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യും. 

പെരുംജീരകം വെള്ളം ആരോഗ്യത്തെ പല പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കും. എന്നാല്‍, എന്തിന്‍റെയും  അമിത ഉപയോഗം ദോഷകരമാണ്. അതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  

 

 

Trending News