സുരേഷേട്ടൻറെ കടയിലെ ആ സ്പെഷ്യൽ ജ്യൂസ് ; കുടിച്ചാൽ ഗുണം രണ്ട്

ബിപിയ്ക്കും ,ഷുഗറിനും ,കൊളസ്ട്രോളിനും മൂത്രസംബന്ധമായ അസുഖങ്ങൾക്കെല്ലാം ഒറ്റമൂലിയായി വിവിധ തരം ജ്യൂസാണ് ഇവിടുത്തെ പ്രത്യേകത

Written by - Akshaya PM | Edited by - M Arun | Last Updated : Apr 5, 2022, 11:21 AM IST
  • ലൈംജ്യൂസിൽ നിന്നാണ് സുരേഷ് പരീക്ഷണങ്ങൾ നടത്തുന്നത്
  • മുന്നൂറിൽ തരം ജ്യൂസുകളുടെ രുചിഭേദങ്ങൾ വരെ പരീക്ഷണത്തിൽ നിരന്നു
  • ഏതു കാലവസ്ഥയ്ക്ക് അനുസരിച്ചും ആരോഗ്യ സുരക്ഷയ്ക്ക് ചേരുന്ന എല്ലാവിധ ജ്യൂസുകളും ഇവിടെ ലഭിക്കും.
സുരേഷേട്ടൻറെ കടയിലെ ആ സ്പെഷ്യൽ ജ്യൂസ് ; കുടിച്ചാൽ ഗുണം രണ്ട്

ഒരു ജ്യൂസിൽ നിന്നും നിന്ന് ബോണസായി ഒരു മരുന്ന് എഫ്ക്ട് കൂടി കിട്ടിയാൽ എങ്ങനെയിരിക്കും? ആ ജ്യൂസ് തേടി കിലോമീറ്ററോളം നാം സ‍ഞ്ചരിക്കും ഉറപ്പാണ്. അങ്ങിനെയൊരു സ്ഥലമാണ് നോക്കുന്നതെങ്കൽ നേരെ തിരുവനന്തപുരത്ത് പിഎംജിക്കടുത്തുളള സുരേഷേട്ടന്റെ ഈ ചെറിയ ജ്യൂസ് കടയിലേക്ക് എത്തണം. നല്ല തിരക്കായിരിക്കും എന്ന് ആദ്യമേ പറയാം.

ബിപിയ്ക്കും ,ഷുഗറിനും ,കൊളസ്ട്രോളിനും മൂത്രസംബന്ധമായ അസുഖങ്ങൾക്കെല്ലാം ഒറ്റമൂലിയായി വിവിധ തരം ജ്യൂസാണ് ഇവിടുത്തെ പ്രത്യേകത.  ശരീരത്തിലെ രോഗം മാറ്റാനുളള അദ്ഭുതശേഷി ഇവിടത്തെ ജ്യൂസിനുണ്ടോ എന്നല്ലെ സംശയം. എന്നാൽ ഈ സംശയം മാറ്റാനും ജ്യൂസ് കുടിക്കാനും വരുന്നവരുടെ തിരക്കാണിവിടെ. മുന്തിരിയും ഓറഞ്ചും ആപ്പിളുമായി ശ്രദ്ധയാകർഷിക്കുന്ന മറ്റു ജ്യൂസുകടകളിൽ നിന്ന് വേറിട്ട രൂപമാണ് ഇവിടെയുളളത്. 

കയറിച്ചെല്ലുന്നയിടത്ത് തന്നെ ഗോതമ്പ് ക്യഷി പോലെ ബേസ് നിറയെ ഗോതമ്പ് പുല്ല് വിളയിച്ച് നർത്തിയിരിക്കുന്നു. തൊട്ടുപിന്നാലെ ചുരക്കയുടെയും, കറ്റാർവാഴ പോളയുടെയും വലിയ നിര. പിന്നെ പാത്രങ്ങളിൽ കൂവളത്തില, മല്ലിയില, തഴുതാമ, മുരിങ്ങയില, പേരയില, കറിവേപ്പില എന്നിങ്ങനെ നീളുന്നു. കട തുറന്നാൽ അടയ്ക്കുന്നത് വരെ മിക്സികൾ ഒാരോന്നും നിർത്താതെ പ്രവർത്തിച്ചു കൊണ്ടിരിക്കും.   

ലൈംജ്യൂസിൽ നിന്നാണ്  സുരേഷ് പരീക്ഷണങ്ങൾ നടത്തുന്നത്. മുന്നൂറിൽ തരം ജ്യൂസുകളുടെ രുചിഭേദങ്ങൾ വരെ പരീക്ഷണത്തിൽ നിരന്നു. കടയിൽ വരുന്ന പ്രമേഹരോഗികൾക്ക് കുടിക്കാനായാണ് കയ്പില്ലാത്ത പാവയ്ക്ക ജ്യൂസ് തയ്യാറാക്കിയത്. പാവയ്ക്ക, കോവയ്ക്ക, നെല്ലിക്ക, കുരുമുളക് പെടി എന്നിവയാണ് കയ്പില്ലാത്ത പാവയ്ക്കാ ജ്യൂസിന്റെ  രസക്കൂട്ട്.

 പിന്നെ പലതും ഈ ജ്യൂസിലേക്ക് ചേർത്തു. ഇന്ന് അത് പതിനെട്ട് ചേരുവകളായി . ജ്യൂസ് അതിന്റെ മരുന്നു ഗുണം കാണിക്കുമ്പോൾ വലിയ പ്രശംസ തന്നെയാണ് തേടിയെത്തിയത്. അതിന് കടയിലെത്തിയ ഒരുപാട് പ്രമേഹരോഗികളോട് നന്ദി പറയണമെന്ന് സുരേഷേട്ടൻ പറയും. കാരണം ഇതിന്റെ പിന്നിലെ വിജയം അവർ തരുന്ന സപ്പോർട്ടു തന്നെയാണ്. 

ജ്യൂസിന്റെ കണ്ടുപിടിത്തത്തിനു പിന്നിൽ ടിവിയിലെ ഡോക്ടർമാരുടെ ആരോഗ്യ പരിപാടികൾ,മാസികകളിൽ വരുന്ന കുറിപ്പുകൾ, ജ്യൂസ് കുടിച്ച ആളുകളുടെ പുതിയ ആശയങ്ങളും ഐഡിയകളുമാണ്. പ്രത്യേകിച്ച് വെജിറ്റബിൾ ജ്യൂസിൽ ചേരുവകൾ ചേർക്കുന്നതിനും വ്യക്തമായ ഉത്തരം സുരേഷേട്ടനു പറയാനുണ്ട്. 

അതായത് ജ്യൂസിൽ ഇന്തുപ്പ് ചേർക്കുന്നത് ബിപി കുറയ്ക്കാൻ സഹായിക്കുമെന്നും മൂത്ര സംബന്ധമായ അസുഖങ്ങൾ മാറ്റാണ് തിപ്പലിയും ചേർക്കുന്നതെന്നും ഈ വിധം പല വിവരങ്ങൾ സുരേഷേട്ടന്റെ കയ്യിൽ സ്റ്റോക്കാണ്. പിന്നെ എടുത്ത് പറയേണ്ടത് ഇവിടെ തരുന്ന ജ്യൂസുകളിൽ വെളളം ചേർക്കില്ല എന്നതാണ്.

മായമില്ലാതെ ഏതു കാലവസ്ഥയ്ക്ക് അനുസരിച്ചും ആരോഗ്യ സുരക്ഷയ്ക്ക് ചേരുന്ന എല്ലാവിധ ജ്യൂസുകളും ഇവിടെ ലഭിക്കും. വലിയ ഗ്ലാസ് കണക്കാണ് ടോ. അത് കൊണ്ട് ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ പിന്നെ വേറെ ഒന്നും വേണ്ടി വരില്ല. സ്ഥിരമായി വരുന്നവരാണ് കൂടുതൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News