വേനൽക്കാലത്ത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് തണ്ണിമത്തൻ. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിർത്താനാവും. ശരീരഭാരം കുറയ്ക്കാനും തണ്ണിമത്തൻ വളരെയധികം സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ദിവസവും തണ്ണിമത്തൻ കഴിക്കുക. തണ്ണിമത്തൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജ്യൂസോ മറ്റ് വിഭവങ്ങളോ നിങ്ങൾക്ക് കഴിക്കാം.
തണ്ണിമത്തൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ
1- ശരീരഭാരം കുറയ്ക്കാം- തണ്ണിമത്തൻ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തണ്ണിമത്തൻ മധുരമുള്ള പഴമാണെങ്കിലും, അതിൽ കലോറി വളരെ കുറവാണ്. ഡയറ്റ് ചെയ്യുന്നവർ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തൻ മൂലം ദഹനം നല്ല രീതിയിൽ നടക്കുകയും ചെയ്യും.
2- ശരീരത്തിൽ ജലാംശം നിലനിർത്തുക- വേനൽക്കാലത്ത് തണ്ണിമത്തൻ കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നികത്താനാകും. തണ്ണിമത്തൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.
3- രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാം- തണ്ണിമത്തൻ കഴിക്കുന്നതിലൂടെ ഹൃദയ രോഗങ്ങൾ കുറയുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും തണ്ണിമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ആന്റിഓക്‌സിഡന്റ് ഹൃദ്രോഗത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ഇത് രക്തസമ്മർദ്ദം, ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ എന്നിവയെ ഒഴിവാക്കും
4- ദഹനം മെച്ചപ്പെടുത്തുക- ആമാശയ സംബന്ധമായ പ്രശ്നങ്ങൾ വേനൽക്കാലത്ത് വളരെയധികം വർദ്ധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ തണ്ണിമത്തൻ കഴിക്കണം. തണ്ണിമത്തനിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ദഹനവ്യവസ്ഥക്ക് ഇത് ഗുണം ചെയ്യും. വയറിന്റെ ആരോഗ്യം നിലനിർത്താൻ, നിങ്ങൾ ദിവസവും തണ്ണിമത്തൻ കഴിക്കണം.ന
5- മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താം- തണ്ണിമത്തൻ കഴിക്കുന്നതിലൂടെ മുടിയും ചർമ്മവും നല്ലതാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ഇതിൽ കാണപ്പെടുന്നു. തണ്ണിമത്തൻ കഴിക്കുന്നത് ചർമ്മത്തെ മൃദുവാക്കുന്നു, അതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കോശങ്ങളെ നന്നാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA