Crime News: പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

Crime News: തൗഫീഖ് വിവാഹ വാഗ്ദാനം നൽകിയ ശേഷം പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഇയാൾ വിദേശത്തേക്ക് കടക്കുകയുമായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 02:37 PM IST
  • വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
  • സംഭവ ശേഷം ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു
  • തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
Crime News: പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

കൊല്ലം: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ.  സംഭവ ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പുള്ളിക്കട വടക്കുംഭാഗം പുതുവല്‍ പുരയിടത്തില്‍ താമസിച്ചിരുന്ന തൗഫീഖ് ആസാദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. 

Also Read: ഫെയ്‌സ്ബുക്ക് പ്രണയം: യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവതി ആശുപത്രിയിൽ! 

തൗഫീഖ് പെൺകുട്ടിയെ സോഷ്യൽ മീഡിയിലൂടെയാണ് പരിചയപ്പെട്ടത്.  പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയ ഇയാൾ വിവിധ സ്ഥലങ്ങളിലെത്തിച്ച് പെൺകുട്ടിയെ  പീഡിപ്പിക്കുകയായിരുന്നു.  ഇതിനുശേഷം ഇയാൾ ആറ് മാസം മുൻപ് വിദേശത്തേക്ക് കടന്നിരുന്നു. ഇയാളുമായി പെൺകുട്ടി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയ തൗഫീഖ് സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നുണ്ട്.  പീഡനവിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നല്‍കിയത്.

Also Read: ബുധ-ശുക്ര സംക്രമണം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! 

ഇതിനെ തുടർന്ന് പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. ശേഷം തൗഫീഖിനെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ തൗഫീഖ് സഹോദരിയുടെ വിവാഹത്തിനായി ഹൈദരാബാദ് ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് വഴിയാണ് നാട്ടിലെത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവിടെ എത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസ് പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ എസി ടി ബിജുവിന്റെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ അഭിലാഷ്, മധു, എഎസ്‌ഐമാരായ മുകേഷ്, രാജേഷ്, സിപിഒ മുരുകേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഹൈദരാബാദിലെത്തി പ്രതിയെ ഏറ്റുവാങ്ങിയത്.  ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News