തിരുവനന്തപുരം: നേമത്ത് യുവതിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നേമം സ്വദേശി രമ്യ രാജീവിനാണ് കുത്തേറ്റത്. സുഹൃത്ത് ദീപക് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും നാല് വർഷമായി പ്രണയത്തിൽ ആയിരുന്നുവെന്നാണ് വിവരം. രാവിലെ യുവതിയുടെ വീട്ടിൽ എത്തിയ യുവാവ് തന്നോടൊപ്പം ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച രമ്യയെ കഴുത്തിൽ കുത്തുകയായിരുന്നു.
പ്രാണരക്ഷാർത്ഥം അയൽപ്പക്കത്തുള്ള വീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്ത് രമ്യയുടെ വീട്ടിൽ തുടരുകയായിരുന്നു ദീപക്. തുടർന്ന് പോലീസെത്തിയതറിഞ്ഞ ദീപക് കൈയ്യിലെ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രമ്യയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ ദീപക് അപകട നില തരണം ചെയ്തു. വെള്ളായണി കുന്നിൽ ഹൈപ്പർ മാർക്കറ്റിലാണ് രമ്യക്ക് ജോലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.