ഇടുക്കി: അനധികൃതമായി ചന്ദനം കടത്താൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ റിയാസ് പി മുഹമ്മദ്, മുബഷീർ എന്നിവരെയാണ് അടിമാലി ട്രാഫിക് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 56 വലിയ ചന്ദന കഷണങ്ങളും വെട്ടുപൂളുകളും കണ്ടെടുത്തു. നാല് ചാക്കുകളിലായി 100 കിലോയോളം തൂക്കം വരുന്ന ചന്ദനം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രിയിലാണ് വാഹനത്തിൽ കടത്താൻ ശ്രമിച്ച ചന്ദനവുമായി രണ്ട് യുവാക്കൾ പിടിയിലായത്. അടിമാലി ട്രാഫിക് പോലീസ് കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ കൂമ്പൻപാറക്ക് സമീപം വാഹന പരിശോധന നടത്തവേ എത്തിയ വാഹനം നിർത്താതെ പോയി. തുടർന്ന് അടിമാലി പോലീസ് സെൻട്രൽ ജംഗഷനിൽ വച്ച് വാഹനം പിടികൂടുവാൻ ശ്രമിച്ചു.
ALSO READ: വയനാട് ബസിൽ കടത്തി കൊണ്ടുവരികയായിരുന്ന 250 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
ഇവിടെയും യുവാക്കൾ വാഹനം നിർത്താൻ തയ്യാറായില്ല. തുടർന്ന് ഇവർ അടിമാലിയിലെ ബാർ ഹോട്ടലിൽ വാഹനം പാർക്ക് ചെയ്ത് ബാറിൽ കയറി. ഇവരെ പിന്തുടർന്ന് എത്തിയ ട്രാഫിക് പോലീസ് സംഘം പ്രതികളേയും വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടിമാലി ട്രാഫിക് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.